കേരളത്തിലെ നാളികേര കർഷകർക്കും, സംരംഭകർക്കും തെങ്ങു കയറ്റത്തിനും മറ്റ് കേര സംരക്ഷണ പ്രവർത്തനങ്ങൾക്കുമായി പരിശീലനം ലഭിച്ച തെങ്ങ് കയറ്റക്കാരെ ലഭ്യമാക്കാമെന്ന് നാളികേര വികസന ബോർഡ് അധികൃതർ അറിയിച്ചു. ഇതിനായി ഹലോ നാരിയൽ കോൾ സെന്ററിന്റെ 9447175999 എന്ന നമ്പറിലേയ്ക്ക് വിളിക്കുകയോ, വാട്സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യണം. രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവർത്തന സമയം.
Related News
ഉടുമ്പുൻചോലയിൽ അച്ഛന്റെ വെട്ടേറ്റ മകൻ മരിച്ചു
ഉടുമ്പുൻചോല ചെമ്മണ്ണാറിൽ അച്ഛന്റെ വെട്ടേറ്റ മകൻ മരിച്ചു. ജെനീഷ് (38) ആണ് മരിച്ചത്. പിതാവ് തമ്പിയെ ഉടമ്പൻചോല പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ചു വീട്ടിലെത്തി ബഹളം വച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആണ് മകനെ അച്ഛൻ വെട്ടിയത്. തുടർന്ന് ജെനീഷിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരണപ്പെടുകയായിരുന്നു.
ഫൈസൽ ഫരീദിനായി എന്‍ഐഎ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു
സ്വര്‍ണക്കടത്ത് കേസില്‍ ഫൈസൽ ഫരീദിനെ പ്രതിയാക്കിയത് യു.എ.ഇ കോൺസുലേറ്റിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് എന്‍ഐഎ സ്വര്‍ണക്കടത്ത് കേസില്‍ ഫൈസൽ ഫരീദിനായി എന്‍.ഐ.എ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. എൻഐഎ കോടതി ഉത്തരവ് ഇന്റര്‍പോളിന് കൈമാറും. സരിത്തിനെ കസ്റ്റഡിയിൽ വേണമെന്നും എൻഐഎ അറിയിച്ചു. ഫൈസൽ ഫരീദിനെ പ്രതിയാക്കിയത് യു.എ.ഇ കോൺസുലേറ്റിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് എന്‍ഐഎ. കോൺസുലേറ്റ് ചുമതലയുള്ള ഉദ്യോഗസ്ഥനില്‍ നിന്നാണ് ഫൈസലിന്റെ മേൽവിലാസം ലഭിച്ചതെന്നും എന്‍ഐഎ. നയതന്ത്ര ബാഗേജ് വഴി സ്വർണം അയച്ചത് തൃശൂർ കയ്പമംഗലം സ്വദേശി ഫൈസലിന്റെ […]
സംസ്ഥാനത്ത് ഇന്ന് അയ്യായിരത്തോളം കോവിഡ് കേസുകള്‍
കേരളത്തില്‍ ഇന്ന് 5537 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ 727, കോഴിക്കോട് 696, മലപ്പുറം 617, ആലപ്പുഴ 568, എറണാകുളം 489, പാലക്കാട് 434, കൊല്ലം 399, തിരുവനന്തപുരം 386, കണ്ണൂര്‍ 346, കോട്ടയം 344, ഇടുക്കി 185, പത്തനംതിട്ട 138, കാസര്‍ഗോഡ് 108, വയനാട് 100 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,202 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി […]