പ്ലാച്ചിമടയില്‍ കോക്കകോള കമ്പനി തിരിച്ചു വരുന്നതോടെ ജല ചൂഷണം വീണ്ടും ഉണ്ടാകുമെന്ന് ആശങ്ക. മാവ് കൃഷിയടക്കം തുടങ്ങുന്നതോടെ ജലചൂഷണം ഉണ്ടാകുമെന്ന് ഉറപ്പാണ്.
സാറ്റ് ലൈറ്റ് സര്‍വ്വേയിലൂടെ സമ്പുഷ്ടമായ ഭൂഗര്‍ഭജലം ഉള്ള സ്ഥലമാണെന്ന് കണ്ടെത്തിയ ശേഷമാണ് പ്ലാച്ചിമടയില്‍ കൊക്കകോള കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. പ്രവര്‍ത്തനം നിര്‍ത്തി 12 വര്‍ഷത്തിനു ശേഷം വീണ്ടും കമ്പനി തുറക്കുമ്പോള്‍ മാവ് കൃഷി,ആശുപത്രി തുടങ്ങിയ സംരഭങ്ങളാണ് മുന്നോട്ട് വയ്ക്കുന്നത്. വലിയ തോതില്‍ കൃഷിക്കായി വെള്ളം ഉപയോഗിക്കും. ഭാവിയില്‍ മാംഗോ പള്‍പ്പ് കമ്പനി തുടങ്ങുന്നതിനും പദ്ധതി ഉണ്ടെന്നാണ് വിവരം. ഹൈടെക്ക് കൃഷി പ്രദേശത്തെ മറ്റ് കര്‍ഷകര്‍ക്കും തിരിച്ചടിയാകും. 34 ഏക്കര്‍ സ്ഥലത്ത് പരമാവതി ഉപയോഗപെടുത്തി നഷ്ടം നികത്താനാണ് കൊക്കകോളയുടെ ശ്രമം.