സഹകരണ ബാങ്കുകൾ ഇന്നും നാളെയും പ്രവർത്തിക്കും. രണ്ടു ദിവസത്തെ പണിമുടക്ക് കണക്കിലെടുത്താണ് നടപടി. ഇന്ന് മുഴുവൻ സമയവും പ്രവർത്തിക്കാനാണ് നിർദേശം. ഇതുസംബന്ധിച്ച് സഹകരണ രജിസ്ട്രാറാണ് ഉത്തരവിറക്കിയത്.
അതേസമയം ഇന്നു മുതൽ നാല് ദിവസം സംസ്ഥാനത്ത് ബാങ്കുകൾ അടഞ്ഞ് കിടക്കും. ശനിയും ഞായറും ബാങ്ക് അവധി ദിവസങ്ങളാണ്. അതിന് ശേഷമെത്തുന്ന തിങ്കളും ചൊവ്വയും ട്രേഡ് യൂണിയൻ പണിമുടക്കിൽ ബാങ്ക് ജീവനക്കാരും പങ്കെടുക്കുന്നതിനാൽ നാല് ദിവസം ബാങ്ക് സേവനങ്ങൾ ലഭ്യമാവില്ല. ഓണ്‍ലൈൻ ഇടപാടുകളെ സമരം ബാധിക്കില്ലെന്നാണ് പ്രതീക്ഷ.
നാല് ദിവസം തുടർച്ചയായി ബാങ്ക് അടഞ്ഞ് കിടക്കുന്നത് ഓണ്‍ലൈൻ ഇടപാട് പരിചയമില്ലാത്തവർക്കും പ്രതിസന്ധിയാവും. 30, 31 തീയതികളിൽ പ്രവർത്തിച്ചതിന് ശേഷം വാർഷിക കണക്കെടുപ്പായതിനാൽ ഏപ്രിൽ ഒന്നിന് വീണ്ടും അവധിയായിരിക്കും.