മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്തു കളയാമെന്ന നിലപാട് താൻ സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രവർത്തകർക്കു നേരെയുള്ള സിപിഎം സൈബർ സഖാക്കളുടെ ആക്രമണത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോളാണ് മുഖ്യമന്ത്രിയുടെ മറുപടി.
സംവാദങ്ങൾ അനാരോഗ്യകരമായ തലത്തിലേക്ക് പോകേണ്ടതില്ല. മാധ്യമപ്രവർത്തകർ തനിക്കെതിരേ വ്യക്തിപരമായി തിരിഞ്ഞുവെന്ന് പറഞ്ഞിട്ടില്ല. താൻ ആരെയും വ്യക്തിപരമായി വിമർശിച്ചിട്ടില്ല. സൈബർ ആക്രമണവും സംവാദവും രണ്ടാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.