പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യം ആവശ്യപ്പെടുന്നത് യോജിച്ച പ്രക്ഷോഭമാണെന്ന് പ്രതിപക്ഷം മനസിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൗരത്വ നിയമത്തിനെതിരെ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. പ്രതിപക്ഷത്തോട് വീണ്ടും ആവശ്യപ്പെടുന്നത് യോജിച്ച് നിന്നൂടെ എന്നാണ്. തർക്കിക്കേണ്ട വിഷയങ്ങളിൽ തർക്കിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതിക്കെതിരെ രാജ്യത്ത് ഉയർന്ന് വന്നത് ഇതുവരെയില്ലാത്ത പ്രതിഷേധമാണ്. പ്രതിഷേധത്തിന് ഇറങ്ങാത്തവർ വരെ പ്രതിഷേധത്തിന് ഇറങ്ങി. ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമേ നിയമം വരാൻ പാടുള്ളൂ. ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾ നടപ്പാക്കാനാണ് സർക്കാർ. ആർ.എസ്.എസ് അജണ്ട നടപ്പാക്കാനല്ല സർക്കാരുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ യോജിച്ച സമരം രാജ്യത്ത് വലിയ സന്ദേശം നൽകി. ഒന്നിച്ചതിന്റെ മഹാശക്തി രാജ്യം അറിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.