സംസ്ഥാനത്ത് ഇന്ന് 31,265 പേര്‍ക്ക് കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 153 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം രോഗവ്യാപനം വര്‍ധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Related News
മൂന്നര ലക്ഷം കൊവിഷീല്‍ഡ് വാക്സിന് കൂടിയെത്തി; സംസ്ഥാനത്ത് ഇതുവരെ വാക്സിനെടുത്തത് 86 ലക്ഷം പേര്
സംസ്ഥാനത്തെ വാക്സിന് ക്ഷാമത്തിന് താത്കാലിക പരിഹാരം. കേന്ദ്രം നൽകിയ മൂന്നര ലക്ഷം കൊവിഷീല്‍ഡ് വാക്സിന് ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തി. ഇതുവരെ 86 ലക്ഷം പേരാണ് സംസ്ഥാനത്ത് വാക്സിനെടുത്തത്. രോഗവ്യാപനം തടയാന്‍ വാക്സിനേഷന് ഊര്‍ജ്ജിതമാക്കാനായിരുന്നു സംസ്ഥാനത്തിന്റെ ശ്രമം. എന്നാല്‍ വാക്സിന് ക്ഷാമം രൂക്ഷമായതോടെ വാക്സിനേഷന് താളം തെറ്റിയിരുന്നു. ഇന്നലെ രാത്രി മൂന്നര ലക്ഷം ഡോസ് വാക്സിനെത്തിയതോടെ പ്രശ്നത്തിന് താത്കാലിക പരിഹാരമായി. തിരുവനന്തപുരത്ത് എത്തിയ കൊവിഷീല്‍ഡ് വാക്സിന് മറ്റ് ജില്ലകളിലേക്കും വിതരണം ചെയ്യും. തിരുവനന്തപുരത്ത് 20,000 ഡോസ് വാക്സിനാണ് […]
യുഡിഎഫിന്റെ കേരള യാത്ര; രമേശ് ചെന്നിത്തല നയിക്കും
തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കേരള യാത്ര നടത്താന്‍ യുഡിഎഫ് തീരുമാനിച്ചു. മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ യോഗത്തില്‍ ചര്‍ച്ചയായില്ല. സംഘടനാ ദൌര്‍ബല്യം പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് ഘടക കക്ഷികള്‍ക്ക് ഉറപ്പ് നല്കി. ഫെബ്രുവരി 1 മുതലാണ് കേരളയാത്ര. പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയില്‍ കക്ഷി നേതാക്കള്‍ പങ്കെടുക്കും. പി സി ജോര്‍ജിന്റെ മുന്നണി പ്രവേശനം ചര്‍ച്ചയായില്ല. എന്‍സിപിയുടെ തീരുമാനം അറിഞ്ഞ ശേഷം മാത്രം വിപുലമായ ചര്‍ച്ച നടത്തിയാല്‍ മതിയെന്നാണ് നേതാക്കള്‍ക്കിടയിലെ ധാരണ. […]
സംസ്ഥാനത്ത് ഇന്ന് 11,079 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 11,079 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1794, കോഴിക്കോട് 1155, തിരുവനന്തപുരം 1125, തൃശൂർ 1111, കോട്ടയം 925, കൊല്ലം 767, ഇടുക്കി 729, മലപ്പുറം 699, കണ്ണൂർ 554, പത്തനംതിട്ട 547, പാലക്കാട് 530, ആലപ്പുഴ 506, വയനാട് 387, കാസർഗോഡ് 250 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. (11079 covid cases kerala) കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) […]