മാര്ക്ക് ദാന വിവാദത്തില് മന്ത്രി കെ.ടി ജലീലിന് ക്ലീന് ചിറ്റ് നല്കി യൂണിവേഴ്സിറ്റികള്. എം.ജി യൂണിവേഴ്സ്റ്റിയും സാങ്കേതിക സര്വകലാശാലയും ഗവര്ണ്ണര്ക്ക് റിപ്പോര്ട്ട് നല്കി. വിവാദ അദാലത്തില് മന്ത്രിയുടെ ഇടപെടല് ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്ട്ടിലെ വിവരം.
Related News
‘യാത്രചെലവും ഭക്ഷണവും പഞ്ചാബ്, രാജസ്ഥാന് വക’; ഇരുസംസ്ഥാനങ്ങളില് നിന്നുമുള്ള ട്രെയിനുകള് നാളെ മുതല് കേരളത്തിലെത്തും
യാത്രചെലവും ഭക്ഷണവും വഹിക്കുന്നത് രാജസ്ഥാന്, പഞ്ചാബ് സര്ക്കാരുകളാണ് പഞ്ചാബ്, രാജസ്ഥാന് സംസ്ഥാന സര്ക്കാരുകളുടെ നേതൃത്വത്തില് കേരളത്തിലേക്കുള്ള രണ്ട് സൗജന്യ ട്രെയിനുകള് നാളെയും മറ്റന്നാളും കേരളത്തിലെത്തുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. മെയ് 21, 22 തിയതികളിലായി തിരുവനന്തപുരത്ത് എത്തുമെന്നാണ് അറിയിപ്പ്. പഞ്ചാബ് ജലന്തറില് നിന്നും മെയ് 19ന് രാത്രി 11ന് തമിഴ്നാട് വഴി പുറപ്പെട്ട ട്രെയിന് 21ന് രാത്രി 11.50ന് എറണാകുളം നോര്ത്തില് എത്തും. അവിടെ നിന്നും 22ന് രാവിലെ 6.30ന് തിരുവനന്തപുരം സെന്ട്രല് റെയില്വെ സ്റ്റേഷനില് എത്തിച്ചേരും. […]
പോപ്പുലർ ഫിനാന്സ് തട്ടിപ്പിനായി കോവിഡിനെ പോലും മറയാക്കി
പോപ്പുലർ ഫിനാന്സ് തട്ടിപ്പ് പുറത്തുവരാതിരിക്കാന് നിരവധി തന്ത്രങ്ങളാണ് സ്ഥാപനത്തിലെ ജീവനക്കാർ പ്രയോഗിച്ചത്. നിക്ഷേപ കാലാവധി പൂർത്തിയായവർക്കും പണം തിരികെ നല്കാതെയാണ് ഇവർ തട്ടിപ്പ് പൂഴ്ത്തിവെച്ചത്. നിക്ഷേപകരില് ചിലർ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലോക്ക്ഡൌണ് അടക്കമുള്ള കാരണങ്ങള് പറഞ്ഞാണ് ജീവനക്കാർ ആളുകളെ ഒഴിവാക്കിയിരുന്നത്. പത്തനംതിട്ട ഓതറ സ്വദേശിയായ സാമുവല് ജോണ് പരിചയക്കാരനായ മാനേജരുടെ നിർബന്ധം മൂലമാണ് പോപ്പുലറില് അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചത്. ഒരു വർഷത്തിന് ശേഷം പണം പിന്വലിക്കാമെന്ന അയാളുടെ ഉറപ്പിന്റെ പുറത്ത് കാര്യങ്ങള് മുന്നോട്ട് പോയി. […]
രാജ്യത്ത് കൊവിഡ് ബാധ അതിതീവ്രം; 24 മണിക്കൂറിനിടെ 4329 മരണം; ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്ക്
രാജ്യത്തെ കൊവിഡ് ബാധ അതിതീവ്രമായി തുടരുന്നു. 2,63,533 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 4329 പേർ മരണപ്പെട്ടു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇത്. ആകെ രാജ്യത്ത് 2,52,28,996 പേർക്കാണ് ഇതുവരെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരായി കഴിയുന്നത് 33,53,765 പേരാണ്. രാജ്യത്തെ ആകെ മരണം 2,78,719 ആയി. രണ്ടരക്കോടി കൊവിഡ് ബാധിതർ ഉണ്ടാവുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കയാണ് ആദ്യമായി രണ്ടരക്കോടി കൊവിഡ് രോഗികളിൽ എത്തിയത്. […]