മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് യോഗം നടത്തിയതെന്ന് സിഐടിയു ജില്ലാ നേതൃത്വം വിശദീകരിച്ചു. എന്നാല്‍ കലക്ടറുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ചു.
കോവിഡ് 19 ജാഗ്രത നിര്‍ദ്ദേശം ലംഘിച്ച് സിഐടിയു യോഗം. തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന യോഗത്തില്‍ നൂറിലധികം പേര്‍ പങ്കെടുത്തു. മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് യോഗം നടത്തിയതെന്ന് സിഐടിയു ജില്ലാ നേതൃത്വം വിശദീകരിച്ചു. എന്നാല്‍ കലക്ടറുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് യോഗം നിര്‍ത്തിവെച്ചു.
ആളുകള്‍ കൂട്ടം ചേരുന്ന പരിപാടികള്‍ ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെയായിരുന്നു സിഐടിയു യോഗം. സിഐടിയു തൃശ്ശൂര്‍ ജില്ലാ ജനറല്‍ കൌണ്‍സില്‍ യോഗമാണ് സാഹിത്യ അക്കാദമി ഹാളില്‍ നടന്നിരുന്നത്. നൂറിലധികം ആളുകള്‍ യോഗത്തിന്റെ ഭാഗമായി. സാനിറ്റൈസര്‍ ഉള്‍പ്പെടുയുള്ള എല്ലാ മുന്‍ കരുതലുകളും സ്വീകരിച്ചാണ് പരിപാടി നടത്തുന്നതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യോഗം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഐടിയു യോഗം നിര്‍ത്തിയത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യോഗം നടത്തരുതെന്ന് നേരത്തെ നേതാക്കളോട് നിര്‍ദ്ദേശിച്ചിരുന്നതായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. അക്കാദമി ഹാള്‍ പൂട്ടിയിടാന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ജാഗ്രത പാലിക്കേണ്ടേത് എല്ലാവരുടെയും കടമയാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.