Kerala

”നിങ്ങള്‍ക്ക് ഒരുപാട് ചോദ്യം ഉണ്ടാകും, പിന്നെയാകാം”

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി മുഖ്യമന്ത്രി പിണറായി വിജയന്‍. ബിനീഷ് കോടിയേരിയുടെ അറസ്റ്റിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. ശിവശങ്കറുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും ഒറ്റ ഉത്തരത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കി ഒഴിഞ്ഞ് മാറി

ആറ് മണിയോടെ ആരംഭിച്ച ആരംഭിച്ച വാര്‍ത്തസമ്മേളത്തിന്‍റെ ആദ്യഘട്ടത്തില്‍ പതിവ് പോലെ മുഖ്യമന്ത്രി കോവിഡ് കണക്കുകള്‍ വിശദീകരിച്ചു. പിന്നീട് സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളും. 6.40ഓടെ മുഖ്യമന്ത്രിക്ക് പറയാനുള്ള കാര്യങ്ങള്‍ അവസാനിച്ചതോടെ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങളിലേക്ക് കടന്നു. ആദ്യ ചോദ്യം തന്നെ ശിവശങ്കറിനെ കുറിച്ച്. കോവിഡിനെ കുറിച്ച് ചോദിക്ക് പിന്നാലെ ബാക്കി ചോദിക്കാം എന്നായിരുന്നു അതിന് മുഖ്യമന്ത്രിയുടെ മറുപടി. പിന്നാലെ ശിവശങ്കറുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ എല്ലാ ചോദ്യങ്ങളും ഒരുമിച്ച് ഉന്നയിക്കാന്‍ മുഖ്യമന്ത്രിയുടെ മറുപടി

15 മിനിട്ടോളം എടുത്ത മറുപടി നല്‍കിയിട്ടും ബിനീഷിമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചില്ല. പിന്നേയും ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ മറുപടി നല്‍കി മുഖ്യമന്ത്രി വാര്‍ത്തസമ്മേളനം അവസാനിപ്പിച്ചു. നിങ്ങള്‍ക്ക് ഒരുപാട് ചോദ്യം ഉണ്ടാകും. പിന്നെയാകാം ഏഴ് മണിയായി.