ചേർത്തലയിൽ സിപിഎം നേതാവ് എൻ.ഡി.എ സ്ഥാനാർത്ഥി. അഡ്വ. പി.എസ് ജ്യോതിസാണ് ചേർത്തലയിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയായത്. അരൂർ മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർത്ഥിയായി ആദ്യം ജ്യോതിസിനെ പരിഗണിച്ചിരുന്നുവെന്നാണ് സൂചന. എന്നാൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് ജ്യോതിസ് ബിഡിജെഎസ് സ്ഥാനാർത്ഥിയായതെന്നാണ് വിവരം.
Related News
2172 പേര്ക്ക് കോവിഡ്; 1292 രോഗമുക്തി
ചികിത്സയിലുള്ളത് 19,538 പേര്; ഇതുവരെ രോഗമുക്തി നേടിയവര് 36,539. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,027 സാമ്പിളുകള് പരിശോധിച്ചു. ഇന്ന് 25 പുതിയ ഹോട്ട് സ്പോട്ടുകള്; 17 പ്രദേശങ്ങളെ ഒഴിവാക്കി. കേരളത്തില് ഇന്ന് 2172 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് അറിയിച്ചു. തിരുവനന്തപുരം ജില്ലയില് നിന്നുള്ള 464 പേര്ക്കും, മലപ്പുറം ജില്ലയില് നിന്നുള്ള 395 പേര്ക്കും, കോഴിക്കോട് ജില്ലയില് നിന്നുള്ള 232 പേര്ക്കും, പാലക്കാട് ജില്ലയില് നിന്നുള്ള 184 പേര്ക്കും, തൃശൂര് […]
‘അയാള് വല്ലാതെ ബുദ്ധിമുട്ടിച്ചു’; ലിതാരയുടെ മരണത്തിന് പിന്നില് കോച്ചിന്റെ ചൂഷണമെന്ന് സുഹൃത്ത്.
മലയാളി ബാസ്കറ്റ് ബോള് താരം കെ. സി ലിതാരയുടെ ആത്മഹത്യക്ക് പിന്നില് കോച്ച് രവിസിംഗിന്റെ പീഡനമെന്ന് സുഹൃത്ത് സ്നേഹ. കൊല്ക്കത്തയിലുള്ള സ്നേഹയെ മരിക്കുന്നതിന് രണ്ടുദിവസം മുന്പ് ലിതാര പോയി കണ്ട് എല്ലാം തുറന്നുപറഞ്ഞിരുന്നു. തനിക്കറിയുന്ന ലിതാര ആത്മഹത്യ ചെയ്യില്ലെന്ന് സ്നേഹ ഉറപ്പിച്ചുപറയുന്നു. ‘കോച്ചിന്റെ സ്വഭാവം ഒട്ടും ശരിയല്ല, തന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു…’. അടുത്ത സുഹൃത്തായ സ്നേഹയോട് ലിതാര ഇതൊക്കെ പറഞ്ഞിരുന്നു. കോര്ട്ടിലേക്ക് ഒറ്റയ്ക്ക് പ്രാക്ടീസിന് വിളിച്ചപ്പോള് ചെല്ലാത്തതിന്റെ ദേഷ്യം കോച്ചിനുണ്ടായിരുന്നു എന്നും സ്നേഹ പറഞ്ഞു. ഒറ്റയ്ക്കുള്ള പ്രാക്ടീസിന് […]
തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാർഡ് നിർണ്ണയം; ഹരജികള് ഹൈക്കോടതി തള്ളി
തദ്ദേശ തെരഞ്ഞെടുപ്പിൽ സംവരണ സീറ്റുകള് നിര്ണയിച്ചത് ചോദ്യം ചെയ്തുള്ള ഹരജികൾ ഹൈക്കോടതി തള്ളി. 87 ഹരജികളാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഷെഡ്യൂൾ വന്ന ശേഷമാണ് ഹരജിക്കാർ കോടതിയെ സമീപിച്ചതെന്നും ഇതിൽ ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജികൾ തളളിയത്. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില് തുടര്ച്ചയായി മൂന്നു തവണ സംവരണ സീറ്റായി നിശ്ചയിച്ച നടപടി ചോദ്യം ചെയ്തായിരുന്നു ഹരജികള് സമർപ്പിച്ചത്. ഇത്തരത്തില് സംവരണ സീറ്റുകള് നിശ്ചയിക്കുന്നതിലൂടെ പൊതുവിഭാഗത്തിലുള്ളവരുടെ അവസരം നഷ്ടപ്പെടുകയാണെന്ന് പരാതി ഉയര്ന്നിരുന്നു. 100-ലധികം വാർഡുകളെ ബാധിക്കുന്നതായിരുന്നു ഹരജികള്. ദീര്ഘകാലത്തേക്ക് […]