Kerala

സ്വപ്നയില്‍ നിന്ന് ഐ ഫോണ്‍ വാങ്ങിയ മൂന്ന് പേരുടെ വിവരങ്ങള്‍ ചെന്നിത്തല പുറത്തുവിട്ടു

എഫ്സിആര്‍എ ചട്ട ലംഘനം സി.ബി.ഐക്ക് അന്വേഷിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വിട്ട് രമേശ് ചെന്നിത്തല. 2017 ജൂണ്‍ 13 ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഗസ്റ്റ് വിജ്ഞാപനമാണ് ചെന്നിത്തല പുറത്ത് വിട്ടത്. ഒപ്പം യുഎഇ എംബസിയില്‍ നിന്ന് നറുക്കെടുപ്പിലൂടെ ഫോണ്‍ ലഭിച്ചവരില്‍ കൊടിയേരി ബാലകൃഷ്ണന്‍റെ മുന്‍ പേഴ്സണല്‍ സ്റ്റാഫും ഉള്‍പ്പെ‌ട്ടിട്ടുണ്ടെന്നും ചെത്തില പറഞ്ഞു. ഫോണ്‍ കണ്ടെത്തണമെന്ന ചെന്നിത്തലയുടെ പരാതിയില്‍ പൊലീസ് നിയമോപദേശം തേടി.

എഫ്സിആര്‍ഐ നിയമ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ സി.ബി.ഐക്ക് അധികാരം നല്‍കി കേരള സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനമാണിത്. ഇത് ചൂണ്ടിക്കാട്ടി ലൈഫിലെ സി.ബി.ഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നത് ഔചിത്യമല്ലെന്ന് ചെന്നിത്തല ഓര്‍മ്മപ്പെടുത്തി.

തുടര്‍ന്ന് ഐ ഫോണ്‍ വിവാദത്തില്‍ 3 ഐഫോണുകള്‍ കൈപ്പറ്റിയവരെ കുറിച്ചുള്ള വിവരങ്ങളും പ്രതിപക്ഷ നേതാവ് പുറത്ത് വിട്ടു. തന്‍റെ സ്റ്റാഫിലെ ഹബീബിന് വാച്ച് ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ബാക്കി ഫോണുകള്‍ ആര് ഉപയോഗിക്കുന്നുവെന്നത് സംബന്ധിച്ച് അന്വേഷിക്കാന്‍ ഡിജിപി തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.