മുഖ്യമന്ത്രി അഴിമതിക്ക് കുട പിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സാങ്കല്‍പ്പിക ലോകത്താണുള്ളത് .ജലീലിനെ ഇഡി ചോദ്യം ചെയ്തത് മുഖ്യമന്ത്രി നിസാര വത്കരിക്കുന്നു. ലൈഫ് മിഷനെ കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുന്നു. മന്ത്രി പുത്രനെതിരെ ആരോപണം ഉയര്‍ന്ന സമയത്ത് മന്ത്രി പത്നി ലോക്കര്‍ തുറന്ന് എല്ലാം മാറ്റിയെന്നും ചെന്നിത്തല ആരോപിച്ചു.ഒരു പവന്‍റെ മാല തൂക്കാനാണോ മന്ത്രി പത്നി ബാങ്കില്‍ പോയതെന്നും ചെന്നിത്തല ചോദിച്ചു.
ജനങ്ങള്‍ എല്ലാം കാണുന്നുവെന്ന് മുഖ്യമന്ത്രി മറക്കുന്നു. ജലീലിനെ ഇഡി ചോദ്യം ചെയ്തത് മുഖ്യമന്ത്രി നിസാരവത്കരിക്കുന്നു. മുഖ്യമന്ത്രി കാണിക്കുന്ന ലാഘവത്വം ജനങ്ങള്‍ കാണുന്നുണ്ട്. ഈന്തപ്പഴത്തിന്‍റെ രുചി പരിശോധിക്കാനല്ല ഇഡി മന്ത്രിയെ വിളിച്ച് വരുത്തിയതെന്നും ചെന്നിത്തല പറഞ്ഞു.