Kerala

ലൈഫ് മിഷന്‍ പദ്ധതി; സര്‍ക്കാര്‍ ഒപ്പിട്ട മുഴുവന്‍ കരാറുകളുടെയും വിവരങ്ങള്‍ പുറത്ത് വിടണമെന്ന് ചെന്നിത്തല

റെഡ്ക്രസന്‍റ്, യുണിറ്റാക് എന്നിവരുമായുള്ള കാരാര്‍ വിവരങ്ങളും പുറത്ത് വിടണം

ലൈഫ് മിഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പിട്ട മുഴുവന്‍ കരാറുകളുടെയും വിവരങ്ങള്‍ പുറത്ത് വിടണമെന്ന് രമേശ് ചെന്നിത്തല. റെഡ്ക്രസന്‍റ്, യുണിറ്റാക് എന്നിവരുമായുള്ള കാരാര്‍ വിവരങ്ങളും പുറത്ത് വിടണം. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രി പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും ആക്ഷേപിക്കുന്നു. സമനില തെറ്റിയ പോലെ പെരുമാറുന്നു. വൈകിട്ടത്തെ കൊവിഡ് വാർത്താ സമ്മേളനം തള്ളൽ മാത്രമായി മാറുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പിനെ കുറിച്ച് മാധ്യമങ്ങൾ പറയരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. മാധ്യമ പ്രവർത്തകർക്ക് ബുദ്ധിയില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സൈബർ ഗുണ്ടകളെ ഉപയോഗിച്ച് വേട്ടയാടുന്നു. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി സൈബർ ആക്രമണത്തിന് നേതൃത്വം നൽകുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.