India Kerala

അനാവശ്യമായി കീമോ നൽകിയ സംഭവം; രജനിക്ക് എല്ലാ സംരക്ഷണവും നൽകുമെന്ന് മുഖ്യമന്ത്രി

തെറ്റായ രോഗ നിർണയത്തിന്റെ ഭാഗമായി കീമോ ചെയ്ത കോട്ടയം സ്വദേശി രജനിക്ക് എല്ലാ സംരക്ഷണവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കളക്ടറിൽ നിന്ന് റിപ്പോർട്ട് തേടാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജയും സഭയെ അറിയിച്ചു.

ചോദ്യോത്തര വേളയിലായിരുന്നു കോട്ടയം സ്വദേശിനി രജനിയുടെ വിഷയം സഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ചത്. സംഭവം നിർഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഡോക്ടർമാരുടെ ഭാഗത്ത് നിന്നും അനാവശ്യ തിടുക്കം ഉണ്ടായതായും വിമർശിച്ചു. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി.

സംസ്ഥാനത്ത് 8611 കെട്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ 4095 കെട്ടിടങ്ങളിൽ സുരക്ഷ സംവിധാനങ്ങൾ ഇല്ല എന്നു കണ്ടെത്തി. ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.1340 കെട്ടിടങ്ങളിൽ ഉള്ള സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തനക്ഷമമല്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.