സീറ്റ് തോമസ് ചാഴികാടന് നല്‍കിയതില്‍ ജോസഫ് വിഭാഗം പരസ്യമായി രംഗത്ത് വന്നു. ഇപ്പോഴും സീറ്റിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ യു.ഡി.എഫുമായി പി.ജെ ജോസഫ് നടത്തികൊണ്ടിരിക്കുകയുമാണ്. എന്നാല്‍ ഈ നീക്കങ്ങള്‍ക്കെല്ലാം തടയിടാനാണ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴികാടനോട് പ്രചരണം ആരംഭിക്കാന്‍ കെ.എം മാണി നിര്‍ദ്ദേശിച്ചത്.
മാണിയെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങി ഉടന്‍ തന്നെ തോമസ് ചാഴികാടന് പ്രചരണവും ആരംഭിച്ചു. ജോസഫിന്റെ അടക്കം പിന്തുണ തോമസ് ചാഴിക്കാടന് ഉണ്ടാകുമെന്ന് മാണി പറഞ്ഞു. യു.ഡി.എഫ് മുന്‍കൈ എടുത്ത് ഒത്ത് തീര്‍പ്പ് ചര്‍ച്ച നടത്തിയാലും പ്രചരണം ആരംഭിച്ചെന്ന കാരണം ചൂണ്ടിക്കാട്ടി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്ന നടപടി ഒഴിവാക്കാനാണ് മാണി ശ്രമിക്കുന്നത്.