കോഴിക്കോട് പാറമ്മലില്‍ ചാലിയാറിന്‍റെ തീരം വന്‍ തോതില്‍ ഇടിയുന്നു. ചാലിയാറില്‍ നിന്നും കയറിയ ചെളി നിറഞ്ഞതിനാല്‍ പല വീടുകളിലേക്കും ആളുകള്‍ക്ക് എത്താനാവാത്ത സ്ഥിതിയിലാണ്. തീരമിടിയുന്നത് തടയാന്‍ അടിയന്തിരമായി സംരക്ഷണ ഭിത്തി കെട്ടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ചാലിയാറിന്‍റെ തീരത്തുള്ള വീടുകളാണ് ഇവയെല്ലാം. പ്രളയ ജലം കുതിച്ചെത്തുമ്പോള്‍ ഭാഗ്യം കൊണ്ടാണ് പലരും രക്ഷപ്പെട്ടത്. ക്യാമ്പില്‍ നിന്നും മടങ്ങിയെത്തുമ്പോള്‍ പലയിടത്തും തീരം ഇടിഞ്ഞ് ചാലിയാറിലേക്ക് താഴ്ന്നു,. ഇതെല്ലാം ആധിയോടെ നോക്കിനില്‍ക്കാനേ ഇവര്‍ക്ക് സാധിക്കുന്നുള്ളൂ.
ചാലിയാറില്‍ നിന്നും കയറിയ വെള്ളം ഇറങ്ങിയെങ്കിലും പല വീടുകളുടേയും വാതില്‍ തുറക്കാന്‍ പോലും സാധിക്കില്ല. അത്രക്കുണ്ട് അടിഞ്ഞു കൂടിയ ചെളി. സന്നദ്ധ പ്രവര്‍ത്തകര്‍ പ്രദേശത്തേക്കുള്ള റോഡുകളിലെ ചെളി നീക്കിയിട്ടുണ്ട്. പക്ഷേ വീടുകള്‍ താമസ യോഗ്യമാകണമെങ്കില്‍ ആഴ്ചകളെടുക്കും. പുഴക്ക് സംരക്ഷണ ഭിത്തി കെട്ടണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.പക്ഷേ നടപടി മാത്രം ഉണ്ടായിട്ടില്ല