Kerala

സംസ്ഥാനങ്ങള്‍ക്ക് 56 ലക്ഷം വാക്സിന്‍ ഡോസുകള്‍ കൂടി; മൂന്നു ദിവസത്തിനകം നല്‍കുമെന്ന് കേന്ദ്രം

സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 56 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കൂടി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മൂന്നു ദിവസത്തിനുള്ളില്‍ 56,70,350 ഡോസുകള്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യവ്യാപക വാക്‌സിനേഷന്‍ പദ്ധതിയില്‍ ഇതുവരെ 26,55,19,251 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.+

പാഴായിപ്പോയതുള്‍പ്പെടെ 25,10,417 ഡോസ് വാക്‌സിനാണ് ഉപയോഗിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി. നിലവില്‍ സംസ്ഥാനങ്ങളുടെ പക്കല്‍ കേന്ദ്രം സൗജന്യമായി നല്‍കിയ 2.18 കോടി ഡോസ് വാക്‌സിന്‍ സ്റ്റോക്കുണ്ട്. ഇതിനു പുറമെയാണ് വരും ദിവസങ്ങളില്‍ കൂടുതല്‍ ഡോസുകള്‍ അനുവദിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് ജനുവരി 16 ന് ആരംഭിച്ച വാക്സിനേഷന്‍ പ്രക്രിയ ഘട്ടംഘട്ടമായി പുരോഗമിക്കുകയാണ്.