മാറാട് കലാപത്തില്‍ സര്‍ക്കാരിനെതിരെ സി.ബി.ഐ ഹൈക്കോടതിയിൽ. ഗൂഢാലോചന അന്വേഷിക്കാൻ ആവശ്യമായ രേഖകൾ സർക്കാർ കൈമാറുന്നില്ല. സർക്കാരിന് ആവർത്തിച്ച് കത്തയച്ചിട്ടും നടപടിയുണ്ടാകുന്നില്ല. അന്വേഷണം പൂർത്തിയാക്കാൻ രേഖകൾ അനിവാര്യമാണെന്നും രേഖകൾ വിട്ട് കിട്ടാൻ കോടതി ഇടപെടണമെന്നുമാണ് സി.ബി.ഐയുടെ ആവശ്യം.
ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷന് നല്‍കിയ സാക്ഷിമൊഴികളും രേഖകളും വേണമെന്നാണ് പ്രധാന ആവശ്യം. കമ്മീഷന്‍റെ റിപ്പോര്‍ട്ട് പ്രകാരം മാറാട് കലാപത്തിന് പിന്നില്‍ വന്‍ഗൂഢാലോചനയുണ്ട്. ഈ രേഖകള്‍ സര്‍ക്കാര്‍ കൈമാറുന്നില്ലെന്നാണ് സി.ബി.ഐയുടെ മുഖ്യപരാതി.