Kerala

2018ലെ റിസർവ് വാച്ചർ റാങ്ക് ലിസ്റ്റിൽ 5 ശതമാനം മാത്രമാണ് നിയമനം നടന്നതെന്ന് ഉദ്യോഗാർഥികൾ

3638 പേർ ഉൾപ്പട്ട റാങ്ക് ലിസ്റ്റിലാണ് 160 പേർക്ക് മാത്രം നിയമന ശിപാർശ നൽകിയിട്ടുള്ളത്

2018ലെ റിസർവ് വാച്ചർ റാങ്ക് ലിസ്റ്റിൽ അഞ്ച് ശതമാനം മാത്രമാണ് നിയമനം നടന്നതെന്ന് ഉദ്യോഗാർഥികൾ. 3638 പേർ ഉൾപ്പട്ട റാങ്ക് ലിസ്റ്റിലാണ് 160 പേർക്ക് മാത്രം നിയമന ശിപാർശ നൽകിയിട്ടുള്ളത്. നിയമന വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ്ണ നടത്തി.

2014 ലെ റാങ്ക് ലിസ്റ്റിൽ 25 ശതമാനം നിയമനം നടന്നപ്പോഴാണ് ഇത്തവണയത് 5 ശതമാനത്തിലേയ്ക്ക് ഒതുങ്ങുന്നത്. തിരുവനന്തപുരം ജില്ലയിൽ 205 പേർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടപ്പോൾ നിയമന ശുപാർശ ലഭിച്ചത് രണ്ട് പേർക്ക് മാത്രം. ഒരു നിയമനം മാത്രം നടന്ന കണ്ണൂർ ജില്ലയിൽ ഇതേ തസ്തികകളിൽ 90 പേർ താല്ക്കാലികമായി ജോലി ചെയ്യുന്നുന്നുണ്ടെന്ന് ഉദ്യോഗാർത്ഥികൾ . പാലക്കാട് സ്വദേശി ഫിറോസിനടക്കം ഇനി പി എസ് എസി പരീക്ഷക്ക് ഒരു അവസരമില്ല കാരണം പ്രായപരിധി കഴിഞ്ഞു.

റിസർവ് , ഡിപോട്ട് വാച്ചർ അടക്കം 12 വാച്ചർ തസ്തികയുടെ റാങ്ക് ലിസ്റ്റാണ് ഇപ്പോഴത്തേത് ഇതേ തസ്തികകളിൽ സംസ്ഥാനത്ത് ആകെ 2568 താല്ക്കാലിക ജീവനക്കാർ ജോലി ചെയ്യുന്നുവെന്നും ഉദ്യോഗാർഥികൾ പറയുന്നു. 2018 ലെ റാങ്ക് പട്ടിക അവസാനിയ്ക്കാൻ പതിനൊന്ന് മാസം മാത്രമാണ് ഇനിയുള്ളത്. ഈ സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ്ണ നടത്തിയത്.