സംസ്ഥാനത്തെ 10 ജില്ലകളിലെ 20 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്. രാവിലെ പത്ത് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഒരു ജില്ലാ പഞ്ചായത്ത്, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, നാല് മുനിസിപ്പാലിറ്റി, 13 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആകെ 65 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടിയതില്‍ 35 പേര് സ്ത്രീകളാണ്.73 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
Related News
കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നൽ പരിശോധന
അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നേരിട്ടെത്തി മന്ത്രി കാര്യങ്ങള്‍ വിലയിരുത്തി. ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായാണ് മന്ത്രി ജില്ലയിലെ വിവിധ ആശുപത്രികള്‍ സന്ദര്‍ശിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ മന്ത്രിയുടെ ആശുപത്രി സന്ദര്‍ശനങ്ങളില്‍ അട്ടപ്പാടി ഉണ്ടായിരുന്നില്ല. രാവിലെ 6.30യോടെയാണ് മന്ത്രി കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിയത്. കുട്ടികളുടെ ഐസിയുവിലായിരുന്നു ആദ്യ പരിശോധന. ഷോളയൂരിലെ സൗമ്യ-മുരുകേഷ് ദമ്പതികളുടെ കുഞ്ഞിനെ ആരോഗ്യമന്ത്രി കണ്ടു. കുഞ്ഞ് തൂക്കക്കുറവ് നേരിടുന്നതായി രക്ഷിതാക്കള്‍ […]
നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് അപകടം; 12 പേർക്ക് പരുക്ക്
നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് അപകടം. രാമനാട്ടുകരയിൽ ഇന്ന് പുലർച്ചെ 6 മണിക്കാണ് അപകടം ഉണ്ടായത്. 12 പേർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല.
കൊടകര കള്ളപ്പണ കവർച്ചാ കേസ് : ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊടകര കള്ളപ്പണ കവർച്ചാ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ നിലപാടറിയിച്ചേക്കും. നിലപാടറിയിക്കാൻ കോടതി നേരത്തെ പത്ത് ദിവസത്തെ സാവകാശം ഇഡിക്ക് നൽകിയിരുന്നു. ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്. കള്ളണം വെളുപ്പിക്കൽ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും പരാതിയിൽ എൻഫോഴ്സ്മെൻറ് നടപടിയെടുക്കുന്നില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ ആവശ്യത്തിനായി കൊണ്ടുവന്ന പണമാണിതെന്ന് […]