വിദ്യാർഥിയെ സ്റ്റോപ്പ് മാറി ഇറക്കിയതിന് ബസ് ജീവനക്കാർക്കെതിരെ കലക്ടറുടെ നടപടി. മഞ്ചേരി പരപ്പനങ്ങാടി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിനാണ്, വിദ്യാർഥിയെ സഹോദരനൊപ്പം സ്റ്റോപ്പിൽ ഇറക്കാത്തതിന് നടപടിയെടുത്തത്. ബസ് ആർ.ടി.ഒ പിടിച്ചെടുത്തു.
കുട്ടകളോട് അപമര്യാദയായി പെരുമാറിയതിന് ബസ് കണ്ടക്ടറോട് പത്ത് ദിവസം ശിശുഭവനിൽ കെയർടേക്കറായി സേവനമനുഷ്ടിക്കാൻ ഉത്തരവിടുകയായിരുന്നു. കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തില്‍ മാതൃകാപരമായ ശിക്ഷ നല്‍കുകയാണെന്നാണ് കലക്ടർ ഫേസ്ബുക്കിൽ കുറിച്ചത്.
പത്ത് ദിവസം രാവിലെ 9 മണി മുതൽ 4 മണി വരെ തവനൂർ ശിശുഭവനിൽ കെയർടേക്കറായാണ് ജോലി ചെയ്യേണ്ടത്. പ്രസ്തുത കാലയളവില്‍ ഇദ്ദേഹം ശിശുഭവന് സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതും തുടര്‍ന്ന് സൂപ്രണ്ട് നല്കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളുന്നതുമായിരിക്കും.