Kerala

തൃശൂർ ചെന്ത്രാപ്പിന്നിയിൽ വാഹനാപകടം; 12 പേര്‍ക്ക് പരുക്ക്

തൃശൂർ ചെന്ത്രാപ്പിന്നിയിൽ വാഹനാപകടത്തിൽ 12 പേര്‍ക്ക് പരുക്ക്. നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കാറിലും മരത്തിലും ഇടിച്ചാണ് അപകടം ഉണ്ടായത്. ബസ് സമീപത്തെ വ്യാപാര സ്ഥാപനത്തിലേയ്ക്കും ഇടിച്ചു കയറി.

ദേശീയപാത തൃശൂര്‍ ചെന്ത്രാപ്പിന്നിയില്‍ ആണ് അപകടം ഉണ്ടായത്. ആരുടേയും പരുക്ക് ഗുരുതരമല്ല.