ജനുവരി 25 മുതല്‍ ഫെബ്രുവരി ഏഴ് വരെ നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നതിന് ഗവര്‍ണ്ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനം. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തോടെ ആയിരിക്കും സഭ സമ്മേളനം ആരംഭിക്കുന്നത്. ഈ മാസം 31 ന് ബജറ്റ് അവതരിപ്പിക്കാനാണ് ആലോചന. സര്‍ക്കാര്‍ അധികാരമേറ്റ് ആയിരം ദിവസമാകുന്നത് വിപുലമായി ആഘോഷിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. അതിവേഗ റെയില്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും യോഗം തീരുമാനമെടുത്തു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/01/budget-session-to-begin-january-25.jpg?resize=1199%2C642&ssl=1)