India Kerala

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നവുമായി ബജറ്റ്

പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്തുടനീളം നടക്കുന്ന പ്രക്ഷോഭങ്ങളെ പരാമർശിച്ചാണ് തോമസ് ഐസക് ബജറ്റ് അവതരണം ആരംഭിച്ചത്. ആനന്ദ് മുതൽ ബെന്യാമിൻ വരെയുള്ള എഴുത്തുകാരുടെ വരികളും ഐസക് ബജറ്റിൽ ഉൾപ്പെടുത്തി. പ്രക്ഷോഭരംഗത്ത് നിലയുറപ്പിച്ച യുവ പോരാളികളെ അഭിവാദ്യം ചെയ്തതാണ് ഐസക് ബജറ്റ് അവതരണം അവസാനിപ്പിച്ചത്.

ഗാന്ധിജി വെടിയേറ്റ് കിടക്കുന്ന ചിത്രമാണ് ഇത്തവണത്തെ ബജറ്റ് പ്രസംഗത്തിന്‍റെ പുറംപേജില്‍ ഉപയോഗിച്ചിരിക്കുന്നത്.രാജ്യം അഭിമുഖീകരിക്കുന്നത് അസാധാരണമായി വെല്ലുവിളികളാണെന്ന് വ്യക്തമാക്കി ബജറ്റ് അവതരണം ആരംഭിച്ച ഐസക് പൌരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ ബജറ്റില്‍ പലയിടത്തും പരാമര്‍ശിക്കുന്നുണ്ട്.ആനന്ദ്,പ്രഭാവര്‍മ്മ,ബെന്യമിന്‍,റഫീക്ക് അഹമ്മദ് എന്നിവരുടെ വരികളെ രാജ്യത്തെ നിലവിലെ സാഹചര്യവുമായി ബന്ധിപ്പിച്ചാണ് ഐസക് അവതരിപ്പിച്ചത്. പൌരത്വ നിയമത്തിനെതിരെ നടന്ന സംയുക്തസമരവും,കേരളം കോടതിയെ സമീപിച്ചതും മനുഷ്യശൃംഖലയും ബജറ്റില്‍ ഇടം നേടി. ശബരിമല യുവതീപ്രവേശന വിവാദം കത്തി നിന്ന കഴിഞ്ഞ തവണ നവോത്ഥാനത്തെ കുറിച്ചുള്ള വാചകങ്ങളായിരുന്നു ബജറ്റില്‍ ഇടം നേടിയിരുന്നത്.