വയനാട്ടിലെ പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി ബോബി ചെമ്മണ്ണൂര്‍. പന്ത്രണ്ട് കോടി രൂപ വിലമതിക്കുന്ന രണ്ടേക്കര്‍ ഭൂമിയാണ് സൌജന്യമായി വിട്ടുനല്‍കുക. കഴിഞ്ഞ ദിവസം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, സി. കെ ശശീന്ദ്രന് എം.എല്‍.എ, വയനാട് ജില്ലാകലക്ടര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് ഭൂമി നല്കുന്ന കാര്യം തീരുമാനമായത്. കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് വിഷന്‍ ചാരിറ്റബള്‍ ട്രസ്റ്റിന്റെ കീഴിലുള്ള അഗതി മന്ദ്രിരത്തിന്റെ 10 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് രണ്ട് ഏക്കര്‍ ദുരിതബാധിതര്‍ക്ക് നല്‍കുന്നത്.
Related News
രാജ്യത്ത് 38,949 പുതിയ കൊവിഡ് കേസുകൾ; മരണം 542
രാജ്യത്ത് 24 മണിക്കൂറിനിടെ 38,949 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 542 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,12,531 ആയി. കഴിഞ്ഞ ദിവസം 40,026 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് വരെ 3,10,26,829 പേർക്ക് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ ചികിത്സയിലുള്ളത് 4,30,422 പേരാണ്. 97.28 ശതമാനം പേരും രോഗമുക്തി നേടി. 1.33 ശതമാനമാണ് മരണം നിരക്ക്. വാക്സിനേഷൻ നടപടികൾ പുരോഗമക്കുകയാണ്. കഴിഞ്ഞ 24 […]
യുവാവിനെ കുത്തി കൊലപ്പെടുത്തി
തൃശൂർ മാള വലിയപറമ്പില്‍ യുവാവിനെ കുത്തി കൊലപ്പെടുത്തി. മുരിങ്ങൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാക്കുളിശേരി സ്വദേശി ബിനോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
‘നിതീഷ് കുമാർ അവസരവാദി ഓപ്പറേറ്റർ, ഇന്ത്യയുടെ പാർലമെൻ്ററി ചരിത്രത്തിൽ കുപ്രസിദ്ധ റെക്കോർഡ്’; സിപിഐഎം
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിമർശനവുമായി സിപിഐഎം. ഇന്ത്യയുടെ പാർലമെൻ്ററി ചരിത്രത്തിൽ നിതീഷ് കുമാർ കുപ്രസിദ്ധ റെക്കോർഡ് സൃഷ്ടിച്ചു. പ്രതിപക്ഷ ഐക്യത്തിൻ്റെ ശിൽപിയായ നിതീഷ് കുമാർ എങ്ങനെ ആറ് മാസത്തിനുള്ളിൽ ബിജെപിക്ക് ഒപ്പമെത്തി. നിതീഷിനെ കൺവീനറാക്കാത്തത് ഇന്ത്യ സഖ്യത്തിന്റെ ഭാഗ്യമെന്ന് സിപിഐഎം പറഞ്ഞു. പീപ്പിൾസ് ഡെമോക്രസിയിലെ എഡിറ്റോറിയലിലാണ് വിമർശനം. നിതീഷ് കുമാർ അവസരവാദി ഓപ്പറേറ്ററാണ്. ബിജെപിയുമായി കൂടുതൽ വിലപേശാൻ കൺവീനർഷിപ്പ് ഉപയോഗിക്കുമായിരുന്നു. ബിജെപിയും മോദി സർക്കാരും കൂറുമാറ്റക്കാരാൽ നിറഞ്ഞത്. ബിഹാർ ഓപ്പറേഷൻ ബിജെപിയുടെ ആശങ്കകളുടെയും അരക്ഷിതാവസ്ഥയുടെയും സൂചനയാണ്. […]