Kerala

‘ഇ.ഡി നോട്ടിസ് കിട്ടിയില്ല’; ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; തോമസ് ഐസക്

കിഫ്‌ബി സാമ്പത്തിക ഇടപാടിൽ ഇതുവരെ ഇ ഡി നോട്ടീസ് ലഭിച്ചില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. എൻഫോഴ്‌സ്‌മെന്റ് നീക്കം രാഷ്ട്രീയപ്രേരിതം. ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. രാഷ്ട്രീയമായി തന്നെ നേരിടും. ഹാജരാകുന്നതിൽ തീരുമാനം നോട്ടീസ് ലഭിച്ചതിന് ശേഷം. അസാധ്യമെന്ന് കരുതിയ കാര്യങ്ങള്‍ കേരളത്തില്‍ കിഫ്ബി വഴി ചെയ്യുന്നു. ഇത് ബിജെപിയെ അലോസരപ്പെടുത്തുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.

കേരളത്തിൽ അസാധ്യമെന്ന് കരുതിയ കാര്യങ്ങള്‍ കിഫ്ബി വഴി ചെയ്യുന്നു. സ്കൂളുകളെല്ലാം നവീകരിച്ചു, ആശുപത്രികൾ വികസിച്ചു. റോഡുകൾ ഒന്നൊന്നായി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു. ഈ വര്‍ഷം ട്രാൻസ് ഗ്രിഡ് പദ്ധതി പൂര്‍ത്തിയാക്കുന്നതോടെ വൈദ്യുതി പ്രതിസന്ധി അവസാനിക്കും. കെഫോണ്‍ അടുത്തു തന്നെ പൂര്‍ത്തിയാവും. ദേശീയപാതയും റിംഗ് റോഡ് നിര്‍മ്മാണത്തിനും ഭൂമിയേറ്റെടുക്കാൻ പണം നൽകുന്നു. അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങളാണ് കിഫ്ബി ഫണ്ടിംഗിലൂടെ നടക്കുന്നത്. ഇതൊന്നും ചില്ലറയല്ല ബിജെപിയെ ആശങ്കപ്പെടുത്തുന്നതെന്നും തോമസ് ഐസക് പറഞ്ഞു.