Kerala

സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് കണക്കാക്കരുതെന്ന് ബിജെപി

തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തില്‍ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് കണക്കാക്കരുതെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോവിഡ് ബാധിതർക്കുള്ള സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് വിതരണം സുതാര്യമല്ലെന്നാണ് ബിജെപിയുടെ വാദം.

കോണ്‍ഗ്രസും സമാന ആരോപണം ഉന്നയിക്കുന്നു. തൃശൂർ ജില്ലയിലെ സ്പെഷ്യൽ ബാലറ്റ് വിതരണം ചെയ്തതിൽ വ്യാപക ക്രമക്കേടെന്നാണ് കോണ്‍ഗ്രസ് ആരോപണം. ലിസ്റ്റിൽ ഉൾപ്പെട്ടതിനേക്കാൾ കൂടുതൽ സ്പ്ഷ്യൽ ബാലറ്റ് എത്തിയാല്‍ വോട്ട് എണ്ണൽ തടയുമെന്ന് ടി എൻ പ്രതാപൻ എംപി പറഞ്ഞു. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്ന് ജില്ലാ കലക്ടറും അറിയിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് ആരോപണവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയത്. ഡി.എം.ഒ വഴി തയ്യാറാക്കിയ സ്പെഷ്യൽ ബാലറ്റ് പട്ടികയിൽ ക്രമക്കേട് നടന്നെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം.