Kerala

ബിനീഷ് കോടിയേരിയെ എൻ.സി.ബി കസ്റ്റഡിയിലെടുത്തു

ബിനീഷ് കോടിയേരി എൻ.സി.ബിയുടെ (നർക്കോട്ടിക് കൺട്രോൾ ബ്യൂറോ) കസ്റ്റഡിയിൽ. ചോദ്യം ചെയ്യുന്നതിനായി എൻസിബി ഉദ്യോഗസ്ഥർ ജയിലിലെത്തി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണിപ്പോൾ.‌‌‌ 25 വരെയാണ് ബിനീഷിന്റെ റിമാൻഡ് കാലാവധി. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) നിയമപ്രകാരം എൻ.സി.ബി കൂടി കേസെടുത്താൽ ബിനീഷിനു ജാമ്യം ലഭിക്കാന്‍ ബുദ്ധിമുട്ടാകും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കുന്ന കള്ളപ്പണ കേസിന് പുറമെയാണ് മയക്കുമരുന്ന് കേസും ബിനീഷിന് കുരുക്കാവുന്നത്.

കേസുമായി ബന്ധപ്പെട്ട് ബിനീഷിന്റെ ഡ്രൈഡവര്‍ അനിക്കുട്ടനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടു. നാളെ എത്താന്‍ ആവശ്യപ്പെട്ടാണ് നോട്ടിസ്. ബിനീഷിന്റെ അക്കൗണ്ടുകളിലേയ്ക്കു പണം അയച്ചത് അനിക്കുട്ടന്‍ ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.