ഒരു വര്‍ഷത്തിനിടെ കേരളത്തിലെ റോഡപകടങ്ങളില്‍ 1000 കാല്‍നടയാത്രക്കാര്‍ മരിച്ചു എന്ന തലക്കെട്ടോടെയുള്ള വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് നടന്‍ ബിജു മേനോന്‍. ഇതൊരു ചെറിയ വാർത്തയാണോ ?. ഇത് ചോദ്യം ചെയ്തുകൊണ്ട് ബിജു മേനോന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. റോഡുകളുടെ അശാസ്ത്രീയമായ നിര്‍മ്മാണവും അശ്രദ്ധമായ ഡ്രൈവിംഗുമെല്ലാം ഇതിന് കാരണമാകുന്നുണ്ടെന്നാണ് കമന്റുകള്‍.
അത്യന്തം ഗൗരവകരമായ വിഷയമായിട്ട് പോലും വളരെ ചെറിയ കോളത്തില്‍ വാര്‍ത്ത നല്‍കിയതാണ് ബിജു മേനോനെ ചൊടിപ്പിച്ചത്. Is this a small news? എന്ന ക്യാപ്ഷനും അദ്ദേഹം റിപ്പോര്‍ട്ടിന് മുകളില്‍ കുറിച്ചിട്ടുണ്ട്. ഇതിന് താഴെ നിരവധി പേരാണ് അദ്ദേഹത്തെ പിന്തുണച്ച് കൊണ്ട് എത്തിയിരിക്കുന്നത്. റോഡുകളുടെ അശാസ്ത്രീയമായ നിര്‍മ്മാണവും അശ്രദ്ധമായ ഡ്രൈവിംഗുമെല്ലാം ഇതിന് കാരണമാകുന്നുണ്ടെന്നാണ് കമന്റുകള്‍.
2021 ജൂണ്‍ 20 മുതല്‍ 2022 ജൂണ്‍ 25 വരെ 8028 കാല്‍നട യാത്രക്കാര്‍ റോഡപകടത്തില്‍പ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ സ്വകാര്യ വാഹനങ്ങള്‍ മൂലമുണ്ടായ അപകടങ്ങള്‍ 35,476 ആണ്. ഇത്രയും അപകടങ്ങളിലായി 3292 പേര്‍ മരിച്ചപ്പോള്‍ 27745 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ചരക്ക് ലോറി കാരണം 2798 അപകടങ്ങളുണ്ടായപ്പോള്‍ 510 പേര്‍ മരിക്കുകയും 2076 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്‌തെന്നും പത്ര റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.