ഇലഞ്ഞി പഞ്ചായത്തിൽ പെരിയപ്പുറം ജങ്ഷനിൽ സ്വിറ്റസർലണ്ടിലെ പ്രവാസി മലയാളികളായ ശ്രീ മാത്യു പഴയങ്കോട്ടിൽ മേരി ദമ്പതികൾ ദാനമായി 16 നിർദ്ധന കുടുംബങ്ങൾക്ക് 4 സെന്റ് വീതം നൽകിയ സ്ഥലത്ത് സ്വിസ് മലയാളിയും കൂത്താട്ടുകുളം വേതാനി കുടുംബാഗവുമായ ശ്രീ ബാബു വേതാനി നിർമ്മിച്ചു നൽകിയ ആദ്യ വീടിന്റെ താക്കോൽ ദാന കർമ്മം ഇന്ന് നടത്തുകയുണ്ടായി.
കൂത്താട്ടുകുളം മുനി: ചെയർ പേർസൻ ശ്രീ മതി വിജയാശിവൻ മുഖ്യാതിഥിയായി സംബന്ധിച്ച ലളിതമായ ചടങ്ങിൽ ഇലഞ്ഞി പഞ്ചായത്ത് മെംബർ ശ്രീമതി ജി നി ജിജോയ് അദ്ധ്യക്ഷത വഹിച്ചു. ശ്രീ ബാബു വേതാനി വീടിന്റെ താക്കോൽ ശ്രീകുഞ്ഞുമോനും കുടുംബത്തിനും സമർപ്പിച്ചു
. ശ്രീ മാത്യു പഴയങ്കോട് അനുഗ്രഹ പ്രഭാഷണം നടത്തി. കൂത്താട്ടുകൂ ളം സെൻട്രൽ റോട്ടറി ക്ലബ് സെക്രട്ടറി ശ്രീ സജിമോൻ സ്റ്റീഫൻ , ടോമി കെ തോമസ്, സിജു പുല്ലമ്പ്ര, ബിജു തറ മഠം, ശ്രീ മതി മേരി മാത്യു പഴയങ്കോട്ടിൽ എന്നിവർ ആശംസകൾ നൽകി. കൂത്താട്ടുകുളം മേഖല റസി. അസോസിയേഷൻ മേഖല സെക്രട്ടറി ശ്രീ ജയ് സൺ വേ താനി സ്വാഗതം ആശംസിച്ചു. വീട് സ്വീകരിച്ച കുഞ്ഞുമോൻ , മകൾ ശ്രീലക്ഷ്മി കുഞ്ഞുമോൻ എന്നിവർ കൃതജ്ഞത പ്രകാശിപ്പിച്ചു.
ലൈഫ് കൊച്ചി തയ്യാറാക്കിയ വിശദമായ വീഡിയോ റിപ്പോർട്ട്