കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപം വാഹനാപകടത്തിൽ ബിഡിഎസ് വിദ്യാർത്ഥി മരിച്ചു. കോട്ടപ്പടി, നാഗഞ്ചേരി സ്വദേശി പുതുക്കുന്നത്ത് അശ്വൻ എൽദോസ് (24) ആണ് മരിച്ചത്. ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ കെ എസ് ആർ ടി സി ബസ് കയറിയാണ് മരണം സംഭവിച്ചത്.
Related News
വട്ടിയൂര്കാവില് വി.കെ പ്രശാന്ത് എല്.ഡി.എഫ് സ്ഥാനാര്ഥിയാകും
വട്ടിയൂര്കാവില് വി.കെ പ്രശാന്തിനെ എല്.ഡി.എഫ് സ്ഥാനാര്ഥിയാക്കാന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. നിലവില് തിരുവനന്തപുരം മേയറാണ് വി.കെ പ്രശാന്ത്. ജില്ലാ കമ്മറ്റി തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റിനെ ഉടന് അറിയിക്കും. അതേസമയം മറ്റ് ജില്ലകളിലെ സ്ഥാനാര്ഥി നിര്ണയ ചര്ച്ചകള് തുടരുകയാണ്.
ഇന്ന് കേരള പിറവി; ഐക്യകേരളത്തിന് 65 വയസ്
ഇന്ന് കേരളപിറവി. ഐക്യകേരളത്തിന് 65 വയസ് തികഞ്ഞിരിക്കുന്നു. 1956 നവംബര് ഒന്നിനാണ് കേരളം രൂപം കൊണ്ടത്. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്നായി വിഭജിച്ചുകിടന്ന പ്രദേശങ്ങളെ ഒരുമിപ്പിച്ചാണ് കേരളം സംസ്ഥാനം രൂപീകരിച്ചത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന ആവശ്യം സ്വാതന്ത്യാനന്തര ഇന്ത്യയിൽ ശക്തമായിരുന്നു. ഇതിന്റെ പേരിൽ രാജ്യത്ത് വിവിധ ഭാഗങ്ങളിൽ നിരവധി പോരാട്ടങ്ങളും നടന്നു. ഇതിന്റെ ഫലമായാണ് കേരള സംസ്ഥാന രൂപീകരണം യാഥാർഥ്യമായത്. ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് വിവിധപരിപാടികള് സംഘടിപ്പിച്ചിട്ടുണ്ട്. ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി […]
‘സര്വകലാശാലകളിലെ രാഷ്ട്രീയ ഇടപെടല് അസഹനീയം’; സംസ്ഥാന സര്ക്കാരിനെതിരെ ആഞ്ഞടിച്ച് ഗവര്ണര്
സംസ്ഥാന സര്ക്കാരിനെ അതിരൂക്ഷമായി വിമര്ശിച്ച് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. സര്വകലാശാലകളില് രാഷ്ട്രീയ അതിപ്രസരമെന്നും അതംഗീകരിക്കാന് കഴിയില്ലെന്നും ഗവര്ണര് വ്യക്തമാക്കി. ‘സംസ്ഥാനത്തെ സര്വകലാശാലകളിലെ നിയമനങ്ങളിലും സ്വജന പക്ഷപാതമുണ്ട്. സര്വകലാശാലകളുടെ സ്വയംഭരണം സംരക്ഷിക്കാന് പരമാവധി ശ്രമിച്ചു. ചാന്സലര് എന്നത് ഭരണഘടനാ പദവിയല്ലെന്നും ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന് പ്രതികരിച്ചു. വിഷയത്തില് ധനമന്ത്രിയും ചീഫ് സെക്രട്ടറിയും ഗവര്ണറെ കണ്ടെങ്കിലും നിലപാടില് മാറ്റമില്ലാതെ വിമര്ശനം തുടരുകയാണ് ഗവര്ണര്. തനിക്ക് സ്ഥാനത്ത് തുടരാന് കഴിയില്ലെന്ന് പറഞ്ഞ ഗവര്ണര്, സര്വകലാശാലകളുടെ ചാന്സലര് സ്ഥാനം മുഖ്യമന്ത്രി ഏറ്റെടുക്കട്ടെയെന്നും കഴിഞ്ഞ […]