India Kerala

ഇത് അമ്മ മനസിന്‍റെ സുഖമുള്ള കാഴ്ച…

പക്ഷി നിരീക്ഷണമെന്നത് ഒരു വിനോദമാണ്. ആ വിനോദത്തിനിടയില്‍ അപൂര്‍വ്വമായി കിട്ടുന്ന ചില ചിത്രങ്ങളുണ്ട്. കാണുന്നവരില്‍ അത്ഭുതവും സന്തോഷവും നിറയ്ക്കുന്നത്. അതിലെല്ലാമുപരി പകര്‍ത്തിയവരുടെ മനസ്സില്‍ ആനന്ദം തുടിയ്ക്കുന്നത്. അങ്ങനെ ഒരു ഫോട്ടോ പകര്‍ത്താനായതിന്‍റെ സന്തോഷത്തിലാണ് കോഴിക്കോട് നൊച്ചാട് സ്വദേശികളായ പക്ഷി നിരീക്ഷകര്‍ ജിതേഷ് നൊച്ചാടും മുഹമ്മദ് ഹിരാഷും.മരക്കൊമ്പിലിരുന്ന് കരയുന്ന ചെങ്കുയില്‍ അഥവാ Banded bay cuckoo പക്ഷിയുടെ കുഞ്ഞ്. കാത്തിരിപ്പിനൊടുവില്‍ കുഞ്ഞിക്കിളിക്ക് ഭക്ഷണവുമായെത്തി ഒരു തള്ളപക്ഷി. അവിടെയായിരുന്നു കൌതുകം. വലിയ ചെങ്കുയില്‍ കുഞ്ഞിന് ഭക്ഷണവുമായെത്തിയത് അടയ്ക്കാകുരുവിയുടെ വലുപ്പമുള്ള അയോറ പക്ഷി. കാട്ടുപഴം ചുണ്ടുകള്‍ക്കുള്ളില്‍ കരുതി ചെങ്കുയിലിനടുത്തേക്ക്.