കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിർദേശം. കേരളത്തിൽ കൊവിഡ് കൂടി വരുന്ന സാഹചര്യത്തിൽ ആണ് നടപടി എന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അടിയന്തര സാഹചര്യത്തിൽ അല്ലാതെ യാത്രകൾ പാടില്ലെന്നും ഉത്തരവുണ്ട്. ദ്വീപിൽ എത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാക്കി. ഏഴ് ദിവസം ഭരണകൂടം ഒരുക്കുന്ന സ്ഥലത്തൊ വീടുകളിലോ ക്വാറന്റീൻ ഇരിക്കണമെന്ന് ഭരണകൂടം അറിയിച്ചു. ലക്ഷദ്വീപിൽ 10,268 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 51 പേർ മരണപ്പെട്ടു.