Kerala

അഷ്ടമുടി, വേമ്പനാട്ട് കായലിൽ കയർ – ഹൗസ് ബോട്ട് മേഖലകൾ ഉണ്ടാക്കുന്നത് ഗുരുതര മലിനീകരണം; റിപ്പോർട്ട് ട്വന്റിഫോറിന്

അഷ്ടമുടി, വേമ്പനാട്ട് കായലുകളിലെ മലിനീകരണ തോത് അതീവ ഗുരുതരമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. കയർ – ഹൌസ് ബോട്ട് മേഖലകൾ ഉണ്ടാക്കുന്ന മലിനീകരണമാണ് പ്രധാന പ്രശ്‌നം. അഷ്ടമുടി കായലിലും വേമ്പനാട്ട് കായലിലും കവാളി ഫോം ബാക്ടിരിയയുടെ അളവ് വെല്ലുവിളിയാകുന്നു. അഷ്ടമുടി കായൽ ചകിരി അഴുകിക്കുന്നത് ഗുരുതര പ്രശ്‌നമാണ് സൃഷ്ടിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കേരള പോല്യൂഷൻ കൺ ട്രോൾ ബോർഡ് ഹരിത ട്രിബ്യൂണലിന് സമർപ്പിച്ച് റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചു.

സിനിയർ എൻവയോൺ മെന്റ് എഞ്ചിനിയർ മേരി മിനി സാം ആണ് റിപ്പോർട്ട് നൽകിയത്. രണ്ട് കായലുകളിലും ആവസ്ഥ വ്യവസ്ഥയ്ക്ക് വെല്ലുവിളിയാകുന്ന വിധം മലിനികരണമുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. ഹരിത ട്രിബ്യൂണിലിന് മുന്നിലെത്തിയിരിക്കുന്ന ഒരു ഹർജിയുമായി ബന്ധപ്പെട്ടുള്ള കേരള പൊല്യൂഷൻ കണ്ട്രോൺ ബോർഡിന്റെ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. 23-ാം തിയതിയാണ് ഹർജി ഇനി കേൾക്കാൻ പോകുന്നത്. അതിന് മുന്നോടിയായാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

കയർ – ഹൗസ് ബോട്ട് മേഖലകൾ ഉണ്ടാക്കുന്ന മലിനീകരണമാണ് പ്രധാന പ്രശ്‌നം. അഷ്ടമുടി കായലിലും വേമ്പനാട്ട് കായലിലും കോളി ഫോം ബാക്ടിരിയയുടെ അളവ് വലിയ തോതിൽ ഉയരുന്നത് വെല്ലുവിളി ആണ്. വീടുകളിൽ നിന്നും വ്യവസായ ശാലകളിൽ നിന്നും ഉള്ള മാലിന്യങ്ങളും രണ്ട് കായലുകൾക്ക് ഭീഷണി സ്യഷ്ടിക്കുന്നു. അഷ്ടമുടി കായലിൽ ചകിരി അഴുകിക്കുന്നത് കായലിന്റെ സ്വഭാവികതയെ ഇതിനകം ഗുരുതരമായി ബാധിച്ച് കഴിഞ്ഞു.

സീവേജ് ട്രിറ്റ് മെന്റ് പ്ലാന്റുകൾ സ്ഥാപിയ്ക്കുന്നതിൽ ഉണ്ടായിട്ടുള്ള വീഴ്ചയും റിപ്പോർട്ട് വ്യക്തമാക്കുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും മാത്യമാണ് ഇപ്പോൾ പ്ലാന്റുകൾ ഉള്ളത്. അധികമായി ശുപാർശ ചെയ്യപ്പെട്ട് പ്ലാന്റുകൾ വർഷങ്ങൾക്ക് ശേഷം ഇപ്പോഴും യാഥാർത്ഥ്യമായിട്ടില്ല. ഓഗസ്റ്റ് 23 ന് കേസ് പരിഗണിയ്ക്കുമ്പോൾ ഹരിത ട്രൈബ്യൂണൽ റിപ്പോർട്ട് വിലയിരുത്തും.