കശ്മീരില്‍ മരിച്ച സൈനികന്‍ വി.പി അക്ഷയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രനും ബ്രിഗേഡിയര്‍ ശേഷാദ്രിയും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മൃതദേഹം ഇന്ന് സംസ്കരിക്കും.
ആർമിയിൽ സീപോയി റാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നു തിരുവനന്തപുരം സ്വദേശി അക്ഷയ്. തിങ്കളാഴ്ച രാത്രി ജോലിക്കിടെയുണ്ടായ തീപിടുത്തത്തിലാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അക്ഷയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും ബ്രിഗേഡിയര്‍ ശേഷാദ്രിയും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.
വേണു – പ്രിയ ദമ്പതികളുടെ മകനായ അക്ഷയ് ആറ് വര്‍ഷം മുമ്പാണ് സൈന്യത്തില്‍ ചേര്‍ന്നത്. അഹമ്മദാബാദിലേക്ക് സ്ഥലം മാറ്റം കിട്ടിയതിന് പിന്നലായെണ് മരണം സംഭവിച്ചത്. ഉച്ചക്ക് 12 മണിയോടെ കുടപ്പനക്കുന്നിലെ വിട്ടിൽ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്ക്കരിക്കും.