നിയുക്ത കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്തെത്തി. തിരുവനന്തപുരത്ത് വിമാനമിറങ്ങിയ പുതിയ ഗവർണർ ഗാർഡർ ഓഫ് സ്വീകരിച്ചു. തുടർന്ന് ആരിഫ് ഖാനെ മന്ത്രിമാർ, ചീഫ് സെക്രട്ടറി ,സംസ്ഥാന പൊലീസ് മേധാവി എന്നിവർ ചേർന്ന് സ്വീകരിച്ചു. നാളെ രാവിലെ രാജ്ഭവനിലാണ് പുതിയ ഗവർണറുടെ സത്യപ്രതിജ്ഞ.
Related News
സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കൂടി കോവിഡ്
സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,130 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353, […]
‘തെരഞ്ഞെടുപ്പ് ജയിക്കാന്‍ മോദിക്ക് ഫേസ്ബുക്ക് സഹായം’; പുതിയ വെളിപ്പെടുത്തലുമായി വാള്‍സ്ട്രീറ്റ് ജേണല്‍
ബി.ജെ.പി, ഫേസ്ബുക്ക് അവിശുദ്ധ കൂട്ടുക്കെട്ടിനെ തുടർന്ന് രാജ്യത്ത് പ്രതിഷേധം കത്തുന്നനിടെയാണ് പുതിയ വെളിപ്പെടുത്തൽ. ഫേസ്ബുക്കും ബിജെപിയും തമ്മിലുള്ള കൂട്ട്കെട്ട് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി വാൾസ്ട്രീറ്റ് ജേർണൽ. തെരഞ്ഞെടുപ്പ് ജയിക്കാന്‍ മോദിയെ ഫേസ്ബുക്ക് സഹായിച്ചെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ഇന്ത്യ പോളിസി ഡയറക്ടറുടെ 2014 ലെ പോസ്റ്റുകളുദ്ധരിച്ചാണ് പത്രത്തിന്റെ വെളിപ്പെടുത്തൽ. ബി.ജെ.പി, ഫേസ്ബുക്ക് അവിശുദ്ധ കൂട്ടുക്കെട്ടിനെ തുടർന്ന് രാജ്യത്ത് പ്രതിഷേധം കത്തുന്നനിടെയാണ് പുതിയ വെളിപ്പെടുത്തൽ. 2014 ലെ തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ട് മുന്നത്തെ ദിവസമുള്ള ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി മേധാവി […]
ശബരിമല വിമാനത്താവളം; സര്‍ക്കാറിന് കച്ചവട താല്പര്യമെന്ന് സുധീരന്
ചെറുവള്ളി എസ്റ്റേറ്റ് ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കന്നതിന് പിന്നില്‍ സര്‍ക്കാരിന് കച്ചവട താല്പര്യമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്. മാധ്യമം ലേഖകന്‍ ആര് സുനില്‍ രചിച്ച ‘ഹാരിസണ്‍സ്- രേഖയില്ലാത്ത ജന്മി’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതിന് കേസ് നടക്കുന്ന എസ്റ്റേറ്റാണ് ചെറുവള്ളി എസ്റ്റേറ്റ്. പണം കെട്ടിവെച്ച് ഈ ഭൂമി എറ്റെടുക്കുകയാണ് സര്‍ക്കാര്‍. ഇത് ചെറുവള്ളി കൈയ്യേറിയവരെ മാത്രമല്ല ഹാരിസണ്‍ ഉള്‍പ്പെടെ എല്ലാ വന്‍കിട ഭൂമി കൈയ്യേറ്റക്കാരെയും സഹായിക്കുന്നതിന് തുല്യമണെന്ന് വി.എം സുധീരന് പറഞ്ഞു. […]