തിരുവനന്തപുരം ശ്രീചിത്രയിലെ നിയമനം നിര്‍ത്തിവെക്കാന്‍ ദേശീയ പട്ടിക വര്‍ഗ കമ്മീഷന്‍ ഉത്തരവ്. ഗ്രൂപ്പ് എ നിയമനങ്ങളില്‍ സംവരണം പാലിച്ചില്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഈ മാസം 21, 22 തിയ്യതികളില്‍ നടത്താനിരുന്ന അഭിമുഖം മാറ്റാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം മുഖേനയാണ് നിര്‍ദേശം നല്‍കിയത്. പട്ടിക വര്‍ഗ കമ്മീഷന്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് അയച്ച കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/01/appoinments-in-sree-chitra-institute-of-medical-science.jpg?resize=1200%2C642&ssl=1)