HEAD LINES Kerala Latest news Technology

വിരലുകള്‍ രണ്ടു തവണ ഞൊടിച്ചാല്‍ മതി എന്തും നടക്കും; ആപ്പിള്‍ വാച്ച് 9ലെ ഡബിള്‍ ടാപ്പ് ഫീച്ചര്‍


ഐഫോണ്‍ 15 സീരീസ് ലോഞ്ചിങ്ങിലാണ് വാച്ച് 9, അള്‍ട്രാ 2 എന്നീ വാച്ചുകളും ആപ്പിള്‍ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇറക്കിയ സ്മാര്‍ട്ട് വാച്ചിന്റെ പുതിയ അപ്‌ഡേഷന്‍ എന്ന നിലയിലാണ് ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് 9 അവതരിപ്പിച്ചത്. പുതിയ S9 ചിപ്സെറ്റിനൊപ്പം ആണ് ആപ്പിള്‍ പുതിയ വാച്ച് സീരീസ് 9 അവതരിപ്പിച്ചത്.

ഡബിള്‍ ടാപ്പ് ഫീച്ചറാണ് വാച്ചിന്റെ ശ്രദ്ധേയമായ സവിശേഷത. ഫോണ്‍ വിളിക്കുക, കട്ട് ആക്കുക, അലറാം ഓഫ് ആക്കുക തുടങ്ങി നിരവധി ഫീച്ചറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വാച്ചിനെ സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യയാണ് ഡബിള്‍ ടാപ്. ഉപഭോക്താക്കള്‍ ചൂണ്ടുവിരലും തള്ളവിരലും ഉപയോഗിച്ച് വേഗത്തില്‍ രണ്ട് തവണ ടാപ് ചെയ്തുകഴിഞ്ഞാല്‍ ഈ സേവനം ആസ്വിദിക്കാന്‍ സാധിക്കുന്നതാണ്.

ഒരു കൈ ഉപയോഗിച്ച് വാച്ച് സീരീസ് 9 എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. ഉപഭോക്താക്കള്‍ക്ക് വാച്ചിന്റെ ഡിസ്‌പ്ലേയില്‍ തൊടേണ്ട ആവിശ്യമേ വരുന്നില്ല എന്നതാണ് പ്രത്യേകത. ആപ്പിള്‍ വിഷന്‍ പ്രോ ജെസ്റ്റര്‍ കണ്‍ട്രോളിന്റെ സഹായത്തെടയാണ് പുതിയ സാങ്കിതിക വിദ്യ ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ 41900 രൂപയിലാണ് ആപ്പിള്‍ വാച്ച് സീരീസ് 9 ന്റെ വില ആരംഭിക്കുന്നത്. കുറഞ്ഞ വിലയിലുള്ള ആപ്പിള്‍ വാച്ച് എസ്ഇയും എത്തിയിട്ടുണ്ട്. ഒറ്റച്ചാര്‍ജില്‍ 18 മണിക്കൂര്‍ നേരം ബാറ്ററി ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ആപ്പിള്‍ വാച്ച് സീരീസ് 9-ന്റെ അലുമിനിയം പതിപ്പ് പിങ്ക്, സ്റ്റാര്‍ലൈറ്റ്, സില്‍വര്‍, മിഡ്നൈറ്റ്, പ്രൊഡക്റ്റ് റെഡ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ഇതിന് പുറമെ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പതിപ്പ് ഗോള്‍ഡ്, സില്‍വര്‍, ഗ്രാഫൈറ്റ് എന്നിവയിലും ഈ വാച്ച് ലഭ്യമാണ്.