നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ വിഐപിയെ കുറിച്ച് ക്രൈംബ്രാഞ്ച് സംഘത്തിന് സൂചന ലഭിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന മൊഴിയിൽ വി.ഐ.പിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം വ്യാപിപ്പിക്കും. ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ സന്ദേശത്തിൽ നിന്ന് മൂന്നു പേരുകളിലേക്കാണ് ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളത്. അതേസമയം നാളെ ഹൈക്കോടതി ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. ബാലചന്ദ്രകുമാർ സമർപ്പിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായ എതിർവാദം ഉന്നയിക്കാനാണ് സാധ്യത.
Related News
ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം; ഒരു ജവാന് കൊല്ലപ്പെട്ടു
ജമ്മുകശ്മീരിലെ സോപോറില്‍ ഭീകരാക്രമണം. ഒരു ജവാന് കൊല്ലപ്പെട്ടു.മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.
സ്ത്രീ വിരുദ്ധ പരാമര്‍ശം; കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ തള്ളി
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ നടന് കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ കോടതി കൊല്ലം തുളസിക്ക് നിര്‍ദ്ദേശം നല്കി. സുപ്രിം കോടതി വിധിക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ നടത്തിയ പ്രസംഗമാണിതെന്നും കോടതി നീരീക്ഷിച്ചു. പ്രസംഗത്തിന്റെ പേരില്‍ ചവറ പൊലീസ് ഗുരുതരമായ വകുപ്പുകള്‍ ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നായിരുന്നു കൊല്ലം തുളസിയുടെ ആവശ്യം. എന്നാല്‍ ഇതിനെയൊരു രാഷ്ട്രീയ പ്രസംഗമായി കണക്കാക്കാകാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. […]
ഇന്ധനസെസ് വര്‍ധന: ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം
ഇന്ധനസെസ് വര്‍ധനവിനെതിരെ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം. നിയമസഭ സമ്മേളിക്കുന്ന ഫെബ്രുവരി 27 വരെ സമരം സജീവമാക്കി നിര്‍ത്തിനാണ് പ്രതിപക്ഷത്തിന്റെ നീക്കം. വിദ്യാര്‍ത്ഥി, യുവജന, മഹിളാ സംഘടനകള്‍ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. 13,14 തീയതികളില്‍ കളക്ട്രേറ്റുകളിലേക്കും സെക്രട്ടറിയേറ്റിന് മുന്നിലും യുഡിഎഫ് രാപകല്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പ്രതിപക്ഷത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനും പരിഹാസത്തിനും യുഡിഎഫ് നേതാക്കള്‍ ഇന്ന് മറുപടി നല്‍കും. മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോടെ പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതാകും എല്‍ഡിഎഫ് നേതാക്കളുടെ പ്രതികരണമെന്നും ഉറപ്പായിട്ടുണ്ട്. യുഡിഎഫും ബിജെപിയും ചേര്‍ന്ന് നടത്തുന്ന കോലാഹലങ്ങള്‍ […]