ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് ആദ്യ രണ്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എല്‍.ഡി.എഫ് ചിത്രത്തിലില്ലാത്ത വിധം കേരളത്തില്‍ യു.ഡി.എഫ് കുതിപ്പ് തുടരുന്നു. 20 ല്‍ 19 സീറ്റുകളിലും യു.ഡി.എഫിനാണ് കൃത്യമായ മേല്‍ക്കൈ. ആലപ്പുഴയില്‍ എ.എം ആരിഫ് ലീഡ് ചെയ്യുന്നുവെന്നതൊഴിച്ചാല് കേരളത്തിലൊരിടത്തും എല്‍.ഡി.എഫിന് തെളിച്ചമില്ല. 1639 വോട്ടുകള്‍ക്കാണ് ആരിഫ് ലീഡ് ചെയ്യുന്നത്
Related News
കെഎസ്ആര്‍ടിസി ശമ്പളപരിഷ്കരണം; ഗതാഗതമന്ത്രി ഇന്ന് ജീവനക്കാരുമായി ചര്‍ച്ച നടത്തും
കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്കരണം ചര്‍ച്ച ചെയ്യാന്‍ ജീവനക്കാരുടെ സംഘടനകളുമായി ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് ചര്‍ച്ച നടത്തും. അംഗീകാരമുള്ള ജീവനക്കാരുടെ എല്ലാ സംഘടനകളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു ശമ്പളപരിഷ്കരണം. 2010ലാണ് ഇതിനുമുന്‍പ് കെഎസ്ആര്‍ടിസിയില്‍ ശമ്പളപരിഷ്കരണം നടന്നത്. 2015ല്‍ സേവന വേതന പരിഷ്കരണത്തിനുള്ള ശ്രമമുണ്ടായെങ്കിലും നീട്ടിവയ്ക്കുകയായിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെ. ബാബുവിനെ ഇ.ഡി ചോദ്യം ചെയ്തു
അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ. ബാബുവിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്തത്. അതേസമയം വിജിലൻസ് എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തതെന്നും തുടർ നടപടി ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും കെ. ബാബു മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ പതിനാറാം തീയതിയാണ് മുൻമന്ത്രി കെ. ബാബുവിനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ എൻഫോഴ്സ്മെന്റ് […]
ത്രിദിന സന്ദര്‍ശനത്തിനായി മോദി ഇന്ന് രാത്രി യു.എ.ഇയിലെത്തും
മൂന്ന് ദിവസത്തെ ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി യു.എ.ഇയിലെത്തും. നാളെ യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് ഏറ്റുവാങ്ങിയ ശേഷം മോദി ബഹ്റൈനിലേക്ക് തിരിക്കും. ഇന്ന് രാത്രി അബൂദബിയില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് നാളെയാണ് ഔദ്യോഗിക പരിപാടികളുള്ളത്. യു.എ.ഇ ഉപസര്‍വ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്നഹ്യാനുമായുള്ള കൂടിക്കാഴ്ചയാണ് ആദ്യം. തുടര്‍ന്ന് യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് ഏറ്റുവാങ്ങും. ആദരസൂചകമായി കൊട്ടാരത്തില്‍ നടക്കുന്ന വിരുന്നിലും […]