വെള്ളാപ്പള്ളി നടേശനെതിരെ കോൺഗ്രസ് ആലപ്പുഴ ജില്ലാ നേതൃത്വം. വെള്ളാപ്പള്ളിയുടെ പ്രസ്താവനയോടെ എ.എം ആരിഫ് ആരുടെ സ്ഥാനാർത്ഥിയാണെന്ന് വ്യക്തമായെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു പറഞ്ഞു. വെള്ളാപ്പള്ളിയുടെ വീട്ടിൽ ചേർന്ന മിനി ക്യാബിനറ്റിലെ തീരുമാനപ്രകാരമാണ് ആരിഫിനെ സ്ഥാനാർത്ഥി ആക്കിയതെന്നും ലിജു ആരോപിച്ചു.
ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം വെള്ളാപ്പള്ളി മനസിലാക്കുന്നില്ലെന്നും സ്വന്തം പ്രവർത്തി കൊണ്ട് അദ്ദേഹം ശ്രീ നാരായണീയരെ അപമാനിക്കുകയാണെന്നും ലിജു പറഞ്ഞു.