Kerala

ആലപ്പുഴ ബൈപ്പാസ് ഇന്ന് തുറക്കും

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഉദ്ഘാടനം ചെയ്യുക.

1972ൽ തുടങ്ങിയ പദ്ധതി. തുടർന്നിങ്ങോട്ട് കടമ്പകൾ ഏറെ കടന്നാണ് ബൈപ്പാസ് എന്ന സ്വപ്നം യാഥാർത്ഥ്യമായത്. കൊമ്മാടി മുതൽ കളർകോട് വരെ 6.8 കിലോമീറ്റർ നീളമാണ് ദൈർഘ്യം. ഇതിൽ ബീച്ചിനരികിലൂടെ 3.2 കിലോമീറ്റർ ദൂരത്തിൽ മേൽപ്പാലം. ആലപ്പുഴ ബീച്ചിന്‍റെ സൗന്ദര്യമാസ്വദിച്ച് യാത്ര ചെയ്യാം.

344 കോടിയാണ് ആകെ ചെലവ്. കേന്ദ്രവും കേരളവും 172 കോടി വീതം തുല്യമായി ചെലവിട്ടു. മേൽപ്പാലത്തിനായി 7 കോടി റെയിൽവേക്ക് കെട്ടിവെച്ചതടക്കം 25 കോടി സംസ്ഥാനത്തിന് അധിക ചെലവുണ്ട്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്താണ് പൈലിങ് അടക്കമുള്ള ജോലികൾ തുടങ്ങിയത്. എന്നാൽ 85 ശതമാനം ജോലികളും പൂർത്തിയാക്കി ബൈപ്പാസ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത് വികസനനേട്ടമായി ഉയർത്തിക്കാട്ടുകയാണ് ഇടതുസർക്കാർ.