തിരുവനന്തപുരം അഗസ്ത്യാര്‍കൂടം യാത്രക്ക് ഇന്ന് തുടക്കമാകും. സ്ത്രീപ്രവേശന വിവാദങ്ങള്‍ക്കിടെയാണ് ഇത്തവണത്തെ യാത്ര. 4700 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നൂറു സ്ത്രീകള്‍ ഉള്‍പ്പെടുന്നു. സ്ത്രീകളെത്തുന്നതിനെ എതിര്‍ക്കുന്ന കാണി വിഭാഗക്കാര്‍ യാത്ര തുടങ്ങുന്ന ബോണക്കാട് പ്രതിഷേധം സംഘടിപ്പിക്കാനും സാധ്യതയുണ്ട്. രാവിലെ 8.30 ഓടെ ബോണക്കാട് നിന്ന് യാത്ര ആരംഭിക്കും. 5 ഗ്രൂപ്പുകളായുള്ള 100 പേര്‍ക്കാണ് ഒരു ദിവസം പ്രവേശനം നല്‍കുക.
Related News
മിസോറാം തെരഞ്ഞെടുപ്പ്; സോറാം പീപ്പിള്‍സ് മൂവ്മെന്റ് 18 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു, എംഎൻഎഫ്- 9, കോണ്‍ഗ്രസ്- 5
മിസോറാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ പുറത്ത്. സോറാം പീപ്പിള്‍സ് മൂവ്മെന്റ് 17 സീറ്റിൽ മുന്നിട്ട് നിൽക്കുമ്പോൾ, ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ട് 9 സീറ്റിൽ മുന്നിലുണ്ട്. സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്ന അവകാശവാദവുമായി രംഗത്തുള്ള കോണ്‍ഗ്രസ് 5 സീറ്റിൽ ലീഡ് ചെയ്യുകയാണ്. നിലവിൽ ബിജെപി ഒരു സീറ്റിലും ലീഡ് ചെയ്യുന്നില്ല. 40 നിയമസഭ മണ്ഡലങ്ങള്‍ ആണ് മിസോറാമിൽ ഉള്ളത്. ജനസംഖ്യയിൽ 90 ശതമാനത്തിലധികവും ഗോത്ര വിഭാഗക്കാരാണ്. മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ […]
അഡ്മിഷൻ നൽകിയില്ല; തിരുവനന്തപുരത്ത് ജിം ഉടമയെയും ജീവനക്കാരനെയും വെട്ടിപ്പരുക്കേൽപ്പിച്ചു
തിരുവനന്തപുരം കാഞ്ഞിരംപാറയിൽ ജിം ഉടമയ്ക്കും ജീവനക്കാരനും വെട്ടേറ്റു.ജിജോ, വിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്. ഇലിപ്പോട് സ്വദേശി സന്തോഷ് എന്ന് വിളിക്കുന്ന ശശിയാണ് ആക്രമണം നടത്തിയത്. ജിമ്മിൽ അഡ്മിഷൻ നൽകാൻ സാധിക്കില്ലെന്ന് പറഞ്ഞതാണ് പ്രകോപനകാരണം.പരുക്കേറ്റവരെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു തടങ്കല്‍ പാളയവും കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി
പൌരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. മതാടിസ്ഥാനത്തിലുള്ള വിവേചനത്തിന് ഇടയാക്കുന്ന സി.എ.എ റദ്ദാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സി.എ.എ മൗലികാവകാശമായ സമത്വ തത്വത്തിന്റെ ലംഘനമാണ്. സി.എ.എ ഭരണഘടനയുടെ മതനിരപേക്ഷ കാഴ്ചപ്പാടിന് കടക വിരുദ്ധമാണ്. പുതിയ നിയമഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നില്ല. സി.എ.എ മതനിരപേക്ഷത തകർക്കും. മതനിരപേക്ഷത സംരക്ഷിക്കാൻ കൂട്ടായ പരിശ്രമം എല്ലാ മതവിഭാഗങ്ങളിൽ നിന്നുമുണ്ടാകണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഒരു തടങ്കല്‍ പാളയവും കേരളത്തിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്തരത്തിലൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി […]