നടിയെ ആക്രമിച്ച കേസിന്റെ വിചാരണാ നടപടികള്‍ വനിതാ ജഡ്ജിക്ക് മുമ്പാകെ ഈ മാസം 21 ന് ആരംഭിക്കും. വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസ് സി.ബി.ഐ കോടതിക്ക് കൈമാറിയത്.
നടിയെ ആക്രമിച്ച കേസിൽ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന ഇരയായ നടിയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചരുന്നു. കേസിന്‍റെ വിചാരണ 6 മാസത്തിനകം പൂർത്തിയാക്കാനും നിർദേശം നല്‍കി. നിലവില്‍ കേസ് പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസുകൾ സി.ബി.ഐ കോടതിക്ക് കൈമാറി. എന്നാൽ രേഖകളുടെ പരിശോധന പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രവും അനുബന്ധ രേഖകളുടെ പകർപ്പും കൈമാറുകയുള്ളൂ. സി.ബി.ഐ കോടതി ജഡ്ജി ഹണി വർഗീസ് ആണ് കേസ് വിസ്തരിക്കുക. പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ച് കുറ്റം ചുമത്തുന്ന നടപടിയും, സാക്ഷികള്‍ക്ക് സമന്‍സ് അയക്കുന്ന നടപടിയുമാണ് ഇനി പൂർത്തിയാക്കാനുള്ളത്.