India Kerala

നടിയെ അക്രമിച്ച കേസിൽ ഇന്നും സാക്ഷി വിസ്താരം തുടരും

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ ഇന്നും സാക്ഷി വിസ്താരം തുടരും. മുഖ്യപ്രതി പൾസർ സുനിയും സംഘവും താമസിച്ച തമ്മനത്തെ ഫ്ലാറ്റുമായി ബന്ധപ്പെട്ടവര്‍, സംഭവ ദിവസം രാത്രിയില്‍ പ്രതികളെ ഒരുമിച്ച് കണ്ടവര്‍ എന്നിവരെയാണ് ഇന്ന് വിസതരിക്കുന്നത്.

ചലച്ചിത്ര താരങ്ങളായ ലാല്‍, രമ്യാ നമ്പീശൻ തുടങ്ങി പത്ത് പേരുടെ സാക്ഷി വിസ്താരം പൂര്‍ത്തിയായി. നിര്‍മാതാവ് ആന്‍റോ ജോസഫ്, പി.ടി തോമസ് എം.എല്‍.എ എന്നിവരെ കഴിഞ്ഞയാഴ്ച വിസ്തരിക്കാന്‍ നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. ഇവരെ വിസതരിക്കേണ്ട പുതിയ തീയതി ഇന്ന് നിശ്ചയിക്കും. ഏപ്രില്‍ ഏഴ് വരെ 136 സാക്ഷികളെ വിസ്താരിക്കാനാണ് വിചാരണ കോടതിയുടെ തീരുമാനം