നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. 93 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും.
Related News
കൂടത്തായി; ജനുവരി രണ്ടിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കും
കൂടത്തായി റോയി തോമസ് വധക്കേസില്‍ കുറ്റപത്രം തയ്യാറാവുന്നു. ജനുവരി രണ്ടിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. പഴുതടച്ചുള്ള കുറ്റപത്രം തയ്യാറാക്കുന്നത് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആര് ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഏറെ ദുരൂഹതകള്‍ നിറഞ്ഞ കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത റോയി തോമസ് വധക്കേസിലെ കുറ്റപത്രമാണ് അന്വേഷണ സംഘം തയ്യാറാക്കുന്നത്. ഒക്ടോബര്‍ 5നാണ് മുഖ്യപ്രതിയായ ജോളി ഉള്‍പ്പടെ മൂന്ന് പ്രതികളെ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ മരിച്ച ആറുപേരുടെ കല്ലറകള്‍പൊളിച്ച് പരിശോധന […]
‘ഉയര്‍ന്ന ചൂട്, പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍’; സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
ചൂട് വളരെ കൂടുതലായതിനാല്‍ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്തരീക്ഷ താപനില കൂടുതലായതിനാല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. ചൂട് കൂടുതലായതിനാല്‍ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ദാഹം തോന്നുന്നില്ലെങ്കില്‍ പോലും ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാല്‍ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. […]
തൃശൂരിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു
തൃശൂർ ഏങ്ങണ്ടിയൂർ തിരുമംഗലത്ത് നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരുക്ക്. തിരുമംഗലം സ്വദേശി അംബുജാക്ഷൻ (55) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറരയോടെ ദേശീയ പാതയിലായിരുന്നു അപകടം. തെക്ക് ഭാഗത്ത് നിന്ന് വന്നിരുന്ന കാറാണ് നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറിയത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. ബാബു, ജോസഫ് എന്നിവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. അംബുജാക്ഷൻ്റെ മൃതദേഹം ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രി മോർച്ചറിയിൽ. വാടാനപ്പള്ളി പോലീസ് […]