Kerala

പാലക്കാട് യുവാക്കളെ കുത്തിക്കൊന്ന കേസ്; പ്രതി കീഴടങ്ങി

പാലക്കാട് അട്ടപ്പാടി കോട്ടത്തറയിൽ രണ്ടു യുവാക്കളെ കുത്തിയ സംഭവത്തിൽ പ്രതി ബാലാജി പൊലീസിൽ കീഴടങ്ങി. ഷോളയൂർ സിഐക്ക് മുന്നിൽ ഇന്നു രാവിലെയാണ് കീഴടങ്ങിയത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. വാഹനം ഡിം ലൈറ്റ് ഇടുന്നതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിലാണ്‌രണ്ട് യുവാക്കളെ കുത്തിയത്. കോട്ടത്തറ സ്വദേശികളായ ഹരി, വിനീത് എന്നിവർക്കാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു.

നേരത്തെ ബാലാജിയുടെ സംഘവും കുത്തേറ്റവരുടെ സംഘവും തമ്മിൽ സംഘർഷമുണ്ടായിട്ടുണ്ട്. ഇതാണ് അക്രമസംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ഇന്നലെ രാത്രി ബാലാജി രക്ഷപ്പെട്ട പിക്ക് അപ് വാൻ കോട്ടത്തറ മാരിയമ്മൻ കോവിലിന് അടുത്ത് വച്ച് ആക്രമിക്കപ്പെട്ടിരുന്നു.