വിദേശത്തുള്ള പ്രതികളെ യുഎഇ അറസ്റ്റ് ചെയ്തത് ഇക്കാരണത്താലാണ്. യുഎഇ അധികൃതര്‍ ഇക്കാര്യം അറിയിച്ചെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു.
സ്വര്‍ണക്കടത്തിലൂടെ ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദ ബന്ധം തകര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്ന് എന്‍.ഐ.എ. വിദേശത്തുള്ള പ്രതികളെ യുഎഇ അറസ്റ്റ് ചെയ്തത് ഇക്കാരണത്താലാണ്, യുഎഇ അധികൃതര്‍ ഇക്കാര്യം അറിയിച്ചെന്നും എന്‍.ഐ.എ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട മുഖ്യ ഗൂഢാലോചന നടന്ന യുഎഇയിലെത്തി തെളിവു ശേഖരിക്കാനായി മ്യൂച്ചൽ ലീഗൽ അസിസ്റ്റൻസ് പ്രകാരം അനുമതി തേടും.
കേസില്‍ പ്രധാന കണ്ണിയായ ഫൈസല്‍ ഫരീദിനേയും റബിന്‍സിനേയും ദുബായില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എന്‍.ഐ.എ കോടതിയില്‍ അറിയിച്ചിരുന്നു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും ശക്തമായ നടപടിയെടുക്കുമെന്ന് അറിയിച്ചതായും എന്‍.ഐ.എ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.