ഇടുക്കി നെടുംകണ്ടത്ത് ഗ്രാനൈറ്റ് ഇറക്കുന്നതിനിടയിൽ അപകടമുണ്ടായി രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. തൊഴിലാളികളുടെ മുകളിലേക്ക് ഗ്രാനൈറ്റ് മറിഞ്ഞു വീഴുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അതിഥി തൊഴിലാളികളെ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Related News
മുല്ലപ്പെരിയാർ അണക്കെട്ടിൽ തുറന്നിരുന്ന ഷട്ടർ അടച്ചു
മുല്ലപ്പെരിയാർ അണക്കെട്ടിൽ തുറന്നിരുന്ന സ്പിൽവേ ഷട്ടർ അടച്ചു. 141 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. മഴ മാറിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ഇതോടെയാണ് ഷട്ടർ അടച്ചത്. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2000 ഘനയടിയായി കുറച്ചു. നിലവിൽ അണക്കെട്ടിൽ സംഭരിക്കാൻ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ് 141 അടിയാണ്. അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2399.08 അടിയാണ് നിലവിലെ ജലനിരപ്പ്. മഴ മാറിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.
നടന് നെടുമുടി വേണുവിന്റെ സംസ്കാരം ഇന്ന്; രാവിലെ അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനം
അന്തരിച്ച നടന് നെടുമുടി വേണുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിലാണ് ചടങ്ങ്. രാവിലെ 10.30 മുതല്‍ 12.30 വരെ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും പൊതുദര്‍ശനവും സംസ്കാരവും നടക്കുക. ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം തിരുവനന്തപുരം കുണ്ടമന്‍ കടവിലെ വീട്ടിലെത്തിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാകുകയും തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. സിനിമയിലേയും […]
സമസ്ത പണ്ഡിതന്മാരെ പ്രയാസപ്പെടുത്തുന്നവരുടെ കൈവെട്ടാൻ SKSSF പ്രവർത്തർ ഉണ്ടാകും; വിവാദ പരാമർശവുമായി സത്താർ പന്തല്ലൂർ
വിവാദ പരാമർശവുമായി SKSSF നേതാവ് സത്താർ പന്തല്ലൂർ. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ SKSSF പ്രവർത്തർ ഉണ്ടാകും എന്നാണ് സത്താർ പന്തല്ലൂരിൻ്റെ പരാമർശം. സമസ്ത മുശാവറ ഒരു തീരുമാനം എടുത്താൽ അത് അംഗീകരിക്കണം. അംഗീകരിക്കാത്തവരെ സമസ്തയ്ക്കും SKSSFനും ആവശ്യമില്ല. SKSSF 35 ആം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖദ്ദസ് സന്ദേശ യാത്ര – സമാപന റാലിയിൽ മലപ്പുറത്താണ് വിവാദ പ്രസംഗം. ജാമിയ നൂരിയ്യ സമ്മേളനത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ട യുവ നേതാക്കളിൽ ഒരാളാണ് സത്താർ പന്തല്ലൂർ.