ഒരേസമയം നിരവധി രോഗങ്ങളുമായി മല്ലിടുകയാണ് മൂന്ന് വയസുകാരന്‍ അഭിനവ്. തിരുവനന്തപുരം പുതുകുളങ്ങര ഏലിയാവൂര്‍ സ്വദേശി അഭിനവിന്‍റെ ചികിത്സക്കായി നെട്ടോട്ടമോടുകയാണ് പിതാവ് രജീഷ്. മൂന്ന് വയസിനുള്ളില്‍ അഭിനവ് അനുഭവിക്കുന്ന വേദന ആരുടെയും കണ്ണ് നനക്കും.
റിഫ്രാക്ടറി അനീമിയ, ഹൃദയവാല്‍വിന് ചുരുക്കം, കുടല്‍രോഗം, രക്തം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയുടെ അഭാവം മൂലമുള്ള രക്തക്കുറവ് എന്നിവയാണ് അഭിനവിനെ അലട്ടുന്നത്. അഭിനവിന്റെ ശരീരത്തില്‍ ഇപ്പോള്‍ രക്തത്തിന്റെ അളവ് കുറഞ്ഞു വരുന്ന സ്ഥിതിയാണ്. എസ്എടിയിലായിരുന്നു ആദ്യഘട്ടത്തില്‍ ചികിത്സ.
പിന്നീട് എറണാകുളം അമൃതയിലേക്ക് മാറ്റി. അഭിനവിന്റെ തുടര്‍ ചികിത്സക്ക് ആവശ്യമായ പണം കണ്ടെത്താനാകാതെ വലയുകയാണ് കൂലിപ്പണിക്കാരനായ പിതാവ് രജീഷ്. തങ്ങളുടെ ഭൂമി പണയപ്പെടുത്തിയാണ് കുടുംബം അഭിനവിന്റെ ഇതുവരെയുള്ള ചികിത്സയ്ക്ക് പണം കണ്ടെത്തിയിരുന്നത്. അഭിനവിന് പുറമെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയായ അര്‍ജ്ജുന്‍ ആണ് രജീഷിന്റെ മക്കളിലൊരാള്‍.